ലോ​ക്​​ഡൗ​ണി​നെ തു​ട​ർ​ന്ന്​ റ​ദ്ദാ​ക്കി​യ​ വി​സ​ക​ൾ വീ​ണ്ടും അ​നു​വ​ദി​ച്ചു​തു​ട​ങ്ങി

9 / 100

ദുബൈ: ലോക്ഡൗണിനെ തുടർന്ന് യു.എ.ഇയിലേക്കുള്ള യാത്ര മുടങ്ങിയവരുടെ വിസകൾ വീണ്ടും ആക്ടിവായി തുടങ്ങി. മാർച്ച് പകുതിയോടെ വിമാനവിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് റദ്ദാക്കപ്പെട്ട വിസകളാണ് ബുധനാഴ്ച മുതൽ ആക്ടിവായി തുടങ്ങിയത്. ഇത്തരക്കാർ നവംബർ ഒന്നിനുമുമ്പ് യു.എ.ഇയിൽ പ്രവേശിക്കണമെന്നാണ് യാത്രക്കാർക്ക് വിവരം ലഭിച്ചിരിക്കുന്നത്. റെസിഡൻറ് വിസയും സന്ദർശക വിസയും ആക്ടിവാകുന്നുണ്ട്.

ദുബൈ വിസകൾക്കാണ് ഇപ്പോൾ അനുമതി ലഭിച്ചത്. മറ്റ് എമിറേറ്റുകളിലെ വിസകൾക്കും ഉടൻ അനുമതി ലഭിക്കുമെന്ന് കരുതുന്നു. മാർച്ച് അവസാനത്തോടെ യു.എ.ഇയിലെത്തുന്നതിന് വിസ എടുത്ത പലരുടെയും യാത്ര വിമാനവിലക്കിനെ തുടർന്ന് മുടങ്ങിയിരുന്നു. പണം മുടക്കിയെടുത്ത വിസ ആക്ടിവാകാത്തതിനെ തുടർന്ന് കാത്തിരിപ്പിലായിരുന്നു ഇവർ. എല്ലാ വിസക്കാർക്കും യു.എ.ഇയിലേക്ക് വരുന്നതിന് ഇൻഷുറൻസ് നിർബന്ധമാണ്. 

നേരത്തേ റെസിഡൻറ് വിസക്കാർക്ക് മാത്രമായിരുന്നു ഇൻഷുറൻസ് ആവശ്യമായി വന്നിരുന്നത്. എന്നാൽ, കോവിഡിെൻറ പശ്ചാത്തലത്തിൽ സന്ദർശക വിസക്കാർക്കും ഇൻഷുറൻസ് നിർബന്ധമാക്കിയിട്ടുണ്ട്

——————————
ADVERTISEMENT

Enjoy Easy & Secure Shopping with PULIMART.
എല്ലാ പ്രൊഡക്ടുകളും
അവിശ്വസനീയമായ വിലക്കുറവിൽ! ഓർഡർ ചെയ്തു മണിക്കൂറുകൾക്കുള്ളിൽ ഡെലിവറി!!
PULIMART

Call Customer Service on 6235235051

https://pulimart.page.link/oVu4rsV9S6VVKEbU9

http://www.pulimart.com

ഷോപ്പിംഗ് പുലിമാർട്ടിലാകുമ്പോൾ പണവും ലാഭം സമയവും ലാഭം!

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: