ആകാശവാണി ശ്രോതാക്കളുടെ ഓണാഘോഷം ഞായറാഴ്ച

പയ്യന്നൂര്‍: ആകാശവാണിയുടെ കണ്ണൂര്‍ നിലയത്തിന്റെ ശ്രോതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഓണാഘോഷം-‘പൊന്നോണ പൂവിളി’ എട്ടിന് രാവിലെ ഒന്‍പതര മുതല്‍ പയ്യന്നൂര്‍ സിറ്റി സെന്ററിലെ കൈരളി റസിഡന്‍സിയില്‍ നടക്കും.ആകാശവാണി ശ്രോതാക്കളുടെ ആസ്വാദന വേദിയായ കാഞ്ചീരവത്തിന്റെ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് പരിപാടിയുടെ സംഘാടകര്‍.പരിപാടിയുടെ ഉദ്ഘാടനം ആകാശവാണി സെലക്ഷന്‍ ഗ്രേഡ് അനൗണ്‍സറും ഗായകനുമായ അശോക് കുമാര്‍ നിര്‍വ്വഹിക്കും.ആകാശവാണിയില്‍ നിന്നുള്ള മറ്റ് ശബ്ദകലാകാരന്മാരും പരിപാടിയില്‍ സംബന്ധിക്കുന്നുണ്ട്.സുഭാഷിതം അവതാരകര്‍,റേഡിയോ പ്രഭാഷകര്‍,ആകാശവാണി നാടക കലാകാരന്മാര്‍ തുടങ്ങി റേഡിയോ സൗഹൃദവഴിയേ സഞ്ചരിക്കുന്നവരുടെ ഒത്തുചേരലാണ് ഉദ്ദേശിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.ശ്രോതാക്കള്‍ക്കുവേണ്ടി ചലച്ചിത്രഗാനം പ്രമേയമാക്കി പ്രശ്നോത്തരിയുമുണ്ടാകും.വിശദവിവരങ്ങള്‍ക്ക് 9447720931 എന്ന നമ്പരില്‍ ബന്ധപ്പെടും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: