ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന കണ്ണൂർ ചാലാട് സ്വദേശി അബ്ദുൾ റഷീദിന് നിർമിച്ച വീടിന്റെ താക്കോൽ ദാനം സെപ്തംബർ എട്ടിന്

ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന കണ്ണൂർ ചാലാട് സ്വദേശി അബ്ദുൽ റഷീദിന് വാട്സ് ആപ്പ് കൂട്ടായ്മയുടെയും മനുഷ്യാവകാശ സംഘടനയായ എൻ എഫ് പി ആറിന്റെയും നേതൃത്വത്തിൽ നിർമിച്ച വീടിന്റെ താക്കോൽ ദാനം 2019 സെപ്തംബർ എട്ടിന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ നിർവഹിക്കും.ബ്രെയിൻ ട്യൂമർ ബാധിച്ച് കിടപ്പാടം പോലും വി റ്റു ചികിൽസിക്കേണ്ടിവന്ന അബുൽ റഷീദിന്റെ ദയനീയാവസ്ഥയറിഞ്ഞ കീഴര സ്വദേശി അബ്ദുൾഖാദർ കൈമാറിയ 3 സെന്റിലാണ് റഷീദിന്റെ വീടൊരുങ്ങിയത്.2018 ഡിസംബർ മാസത്തിൽ പി കെ ശ്രീമതി ടീച്ചർ തറക്കല്ലിട്ട വീടിന്റെ നിർമാണം ഒൻപത് മാസങ്ങൾ കൊണ്ടാണ് പൂർത്തിയാക്കിയത്.