പാപ്പിനിശ്ശേരിഎൽ പി സ്കൂളിന് യുഎഇ പ്രവാസി കൂട്ടായ്മയുടെ കൈത്താങ്ങ്

പാപ്പിനിശ്ശേരി യു എ ഇ പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പാപ്പിനിശ്ശേരി (ഗുരുക്കൾ)എൽ പി സ്കൂളിന് ആവശ്യമായ ഗ്രീൻ ബോർഡുകൾ,വാട്ടർ പ്യുരിഫയർ ,ഫർണിച്ച്ചറുകൾ തുടങ്ങിയവ വിതരണം ചെയ്തു.
സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ സ്കൂൾ വികസന സമിതി ചെയർമാൻ കോട്ടൂർ ഉത്തമന്റ അധ്യക്ഷതയിൽ പാപ്പിനിശ്ശേരി പഞ്ചായത്ത് വൈ: പ്രസി: സി.റീന സ്കൂൾ പ്രധാനധ്യാപികയ്ക്ക് കൈമാറി. വാർഡ് മെമ്പർ സി. പ്രമീള ,പ്രവാസി കൂട്ടായ്മ പ്രതിനിധികളായ അബ്ദുൽ മജീദ്, യൂസുഫ്,ഷഫീക്ക്, യുഎഇ മെമ്പർമാരായ ജൗഹർ, താജുദ്ധീൻ,ഷുഹൈബ്. സ്കൂൾ പൂർവ വിദ്യാർത്ഥികളും കൂട്ടായ്മ മെമ്പേഴ്സുമായ ജംഷാദ്. ഷാജർ. പി കെ പി എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എം.സി ഇസമ്മ സ്വാഗതവും കെ.പി. നജ്മുദ്ദീൻ നന്ദിയും പറഞ്ഞു.