മാലിന്യം തള്ളുന്നവർ ജാഗ്രതൈ: കണ്ണൂർ തേർത്തല്ലി എരുവാട്ടി പാലത്തിൽ മാലിന്യം തള്ളിയവരെ കണ്ടെത്തി തിരിച്ചെടുപ്പിച്ചു

കണ്ണുർ: തേർത്തല്ലി എരുവാട്ടി മണിക്കൽ എരുവാട്ടി പാലത്തിൽ മാലിന്യം തള്ളിയവരെ കണ്ടെത്തുകയും

അവരെക്കൊണ്ട് തന്നെ അത് തിരിച്ചെടുപ്പിക്കുകയും ചെയ്തു. മംഗര ബദ്രിയ്യാനഗർ സ്വദേശികളായ, നൗഫൽ, ജംഷീർ കെ, റാസിൻ വി.വി, ജിഷ്ണു, റസാഖ് വി.വി, എന്നിവർ ചേർന്നാണ് കല്യാണ സദ്യമാലിന്യം പുഴയരികൽ തളളിയത്. പഞ്ചായത്ത് അധികൃതർ എത്തി വരന്റെ വീട്ടുകാരിൽ നിന്നും,10000 ലൂപ പിഴയും ചുമത്തി. നാട്ടുകാരുടെ അവസരോചിതമായ ഇടപെടൽ മൂലമാണ് ഇവരെ പിടികൂടാൻ സാധിച്ചത്. ഇനി ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ ഉണ്ടായാൽ കർശ്ശന നടപടി കൈക്കൊള്ളുമെന്ന് ജനപ്രതിനിധികളും, പോലീസും, പഞ്ചായത്ത് അധികൃതരും അറിയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: