കണ്ണാടിപ്പറമ്പിൽ വ്യാപാരിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപയും റാഡോ വാച്ചും മൊബൈൽ ഫോണും തട്ടിയെടുത്ത 3 പേർ പിടിയിൽ

ആലുവ സ്വദേശിയായ മുഹമ്മദ് അഷ്‌റഫ് എന്ന വ്യാപാരിയെയാണ് 4 പേർ ചേർന്ന് കാറിൽ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി കൊള്ളയടിച്ചത്. ഇതിൽ 3 പേരെ കണ്ണൂർ ടൗൺ എസ് ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തു. റഹീസ് പി(28 )കണ്ണാടിപറമ്പ ,സന്ദീപ് (27 )കണ്ണാടിപറമ്പ ,രനിൽ കെ (25)പുല്ലൂപ്പി എന്നിവരാണ് പിടിയിലുള്ളത്. മുഹമ്മദ് അഷ്‌റഫിന്റെ മുൻ ഡ്രൈവറായിരുന്ന പഴയങ്ങാടി സ്വദേശി ഹമീദ് ആണ് ഇതിന്റെ സൂത്രധാരൻ. ഇയാളെ പിടികൂടാനുണ്ട്. ആലുവ, പെരുമ്പാവൂർ, മംഗലാപുരം, തുടങ്ങി ഗൾഫ് രാജ്യങ്ങളിലടക്കം നിരവധി വ്യവസായ സ്ഥാപനങ്ങളുള്ള അഷ്റഫ് കണ്ണൂരിൽ പ്ലൈവുഡ് കമ്പനിയുടെ പാർട്ടർ ആയിരുന്നു. ഈ സമയത്ത് ഡ്രൈവറായി ജോലി ചെയ്തയാളാണ് പദ്ധതിയുടെ സൂത്രധാരനായ ഹമീദ്. കഴിഞ്ഞ മാസം 29ന് കണ്ണൂരിൽ എത്തിയ അഷറഫ് ഇയാളെ ഫോണിൽ വിളിച്ച് കണ്ണൂരിൽ എത്തിയിട്ടുണ്ടെന്ന് അറിയിച്ചു.പുതിയ തെരുവിൽ എത്താൻ പറഞ്ഞത് പ്രകാരം അഷ്റഫ് അവിടെഎത്തി. അവിടെ കാത്ത് നിന്ന സംഘം റിയൽഎസ്സ്റ്റേറ്റ് ബിസിനസ്റ്റിന് പറ്റിയ കുറച്ച് സ്ഥലങ്ങൾ കാണിച്ച് തരാമെന്ന് പറഞ്ഞ് ഇയാളെ കാറിൽ കയറ്റി കണ്ണാടിപ്പറമ്പിലെ ഒരു ക്ഷേത്രത്തിന്റെ പുറകിലുള്ള ആളൊഴിഞ്ഞ പറമ്പിൽ കൊണ്ട് പോയി അക്രമിച്ച് മൊബൈൽ ഫോണും, റാഡോ വാച്ചും തട്ടിയെടുത്തു.തുടർന്ന് ഇയാളുടെ ബിസിനസ്സ്ATM കൈക്കലാക്കിയ സംഘം മർദ്ധിച്ച് പിൻ നമ്പർ മനസ്സിലാക്കി അന്ന് രാത്രിയിലും പിറ്റെന്നുമായി അഞ്ച് ലക്ഷം രൂപ പിൻവലിക്കുകയായിരുന്നു പിന്നിട് പ്രതികൾ ഇയാളെ ഒരു സ്ഥലത്ത് ഇറക്കിവിട്ട് സ്ഥലം വിട്ടു.അഷറഫ് ടൗൺ പോലിസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ ശക്തമായ അന്വേക്ഷണത്തിലാണ് ഇന്നലെ രാത്രി സാഹസികമായി പ്രതികളെ കണ്ണാടിപ്പറമ്പിൽ വച്ച് പിടികൂടിയത്. ടൌൺ സി ഐ രത്നകുമാറിന്റെ നിർദേശപ്രകാരം ടൗൺ എസ് ഐ ശ്രീജിത്ത് കോടേരി, സ്‌ക്വാഡ് അംഗങ്ങളായ രഞ്ജിത്ത്, സജിത്ത്, ബാബു പ്രസാദ്, രാജേഷ് , നബീൽ തുടങ്ങിയവർ അടങ്ങിയ സംഘമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്. പിടിവലിക്കിടെ ടൗൺ എസ് ഐ ശ്രീജിത്ത് കോടേരിയുടെ കാലിൽ ചെറിയ പരിക്ക് ഉണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: