തലശ്ശേരിയില്‍ കാറ് തടഞ്ഞ് യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; കാർ തകർത്തു

തലശ്ശേരി: ഡ്രൈവിംഗ് സ്‌കൂളിന്റെ കാറില്‍ സഞ്ചരിക്കുകയായിരുന്ന ഉടമയുടെ മകളെ മാനഭംഗപ്പെടുത്താന്‍ ശ്രമം നടത്തിയതായി പരാതി. യുവതിയുടെ

കൈക്കുഞ്ഞിനെ കാറിന്റെ പിറക് സീറ്റിലേക്ക് എറിഞ്ഞതായും പരാതിയുണ്ട്. പരിക്കേറ്റ യുവതിയും കുഞ്ഞും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. കുഞ്ഞിന്റെ കഴുത്തില്‍ ഉണ്ടായിരുന്ന ഒരു പവന്റെ സ്വര്‍ണ്ണമാലയും നഷ്ടപ്പെട്ടതായി പരാതിയുണ്ട്.
കോടിയേരി മൂഴിക്കര അര്‍പ്പണയില്‍ അനശ്വര (21) മകള്‍ തേജസ്വിനി(2) എന്നിവരെയാണ് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച ഉച്ചയോടെ യുവതിയുടെ വീട്ടിലേക്ക് പോകുന്ന വഴി മൂഴിക്കര ലിമിറ്റ് ബസ്സ്റ്റോപില്‍ വെച്ചാണ് സംഭവം. പുഷ്പജയുടെ ഉടമസ്ഥതയിലുള്ള പൊന്ന്യത്തെ തേജസ്വിനി ഡ്രൈവിംഗ് സ്‌കൂളിന്റെ കാറില്‍ പോകുകയായിരുന്ന പുഷ്പജയുടെ മകളെയും ചെറു മകളെയുമാണ് അക്രമിച്ചത്. പുഷ്പജയുടെ സഹോദരന്‍ അശ്വന്തിനെയും(22) അക്രമി സംഘം അടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതിയുണ്ട്. ഇവരുടെ കാറ് അടിച്ച് തകര്‍ക്കുകയും ചെയ്തു. യുവതിയെ ബലമായി കടന്ന് പിടിക്കുകയും മുടി കുത്തിപ്പിടിക്കുകയും അക്രമിക്കുകയും ചെയ്തതോടെ യുവതി കുതറിമാറുകയായിരുന്നു.സംഭവം കണ്ട നാട്ടുകാര്‍ ഇടപെട്ടതോടെ അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു. കെ.ഇ കുട്ടന്‍ എന്ന ബിജുവും സുഹൃത്തുമാണ് അക്രമം നടത്തിയെതന്ന് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന യുവതി പരാതിപ്പെട്ടു. കാറിലെത്തിയ രണ്ടംഗ സംഘമാണ് ഇവരെ അക്രമിച്ചത്. അക്രമി സംഘം മദ്യലഹരിലാണെന്നു സംശയിക്കുന്നു. ഈ പ്രദേശത്ത് ഇത്തരത്തിലുള്ള മദ്യപ സംഘത്തിന്റെ ശല്യം ഏറെക്കാലമായി തുടരുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: