ത​ളി​പ്പ​റ​മ്പ് മ​ന്ന​യി​ല്‍ വിരണ്ടോടിയ പോ​ത്ത് മ​ണി​ക്കൂ​റു​ക​ളോ​ളം പ​രി​ഭ്രാ​ന്തി പ​ര​ത്തി. പോ​ത്തി​ന്‍റെ ആ​ക്ര​മ​ത്തി​ല്‍ ഒ​രു പെ​ണ്‍​കു​ട്ടി​ക്ക് പ​രി​ക്കേ​റ്റു.

ത​ളി​പ്പ​റ​മ്പ്: കൂ​ടെ​യു​ള്ള പോ​ത്തു​ക​ളെ അ​റ​ക്കു​ന്ന​ത് ക​ണ്ട് ഭ​യ​ന്ന് ക​യ​ര്‍ പൊ​ട്ടി​ച്ച് ഓ​ടി​യ പോ​ത്ത് ത​ളി​പ്പ​റ​മ്പ് മ​ന്ന​യി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പോ​ത്തി​ന്‍റെ ആ​ക്ര​മ​ത്തി​ല്‍ ഒ​രു പെ​ണ്‍​കു​ട്ടി​ക്ക് പ​രി​ക്കേ​റ്റു.

നി​ര​വ​ധി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും മൂ​ന്ന് കാ​റു​ക​ളും പോ​ത്ത് കു​ത്തി കേ​ടു​വ​രു​ത്തി. റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന മ​ന്ന​യി​ലെ മാ​ന​സ(18)​യ്ക്കാ​ണ് പോ​ത്തി​ന്‍റെ ആ​ക്ര​മണ​ത്തി​ല്‍ പ​രി​ക്കേ​റ്റു. ഇ​വ​രെ ത​ളി​പ്പ​റ​മ്പി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രു സ്വ​കാ​ര്യ ബ​സി​ന് നേ​രെ​യും ആ​ക്ര​മണം ന​ട​ന്നു. മ​ന്ന​യി​ല്‍ നാ​ട്ടു​കാ​ര്‍ സം​ഘ​ടി​ച്ച് ഓ​ടി​ച്ച പോ​ത്ത് ബ​ദ​രി​യ ന​ഗ​റി​ന് സ​മീ​പ​ത്തെ ഒ​രു വീ​ടി​ന് സ​മീ​പ​ത്തെ മാ​ലി​ന്യക്കു​ഴി​യി​ല്‍ വീ​ണ​തി​നെത്തു​ട​ര്‍​ന്നാ​ണ് ആ​ളു​ക​ളെ​ത്തി പി​ടി​കൂ​ടി​യ​ത്. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: