കണ്ണൂർ തളാപ്പ് അമ്പാടി മുക്കിൽ അക്രമം.. 3 സി പി എം പ്രവർത്തകർക്ക് പരിക്ക്
കണ്ണൂർ: തളാപ്പ് അമ്പാടിമുക്കിൽ ബൈക്കിലെത്തിയ സംഘത്തിന്റെ അക്രമത്തിൽ മൂന്നു സിപിഎം പ്രവർത്തകർക്കു പരിക്ക്. ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രശാന്തൻ, വൈശാഖ്, ഉണ്ണി എന്നിവർക്കു നേരേയെണ് അക്രമമുണ്ടായത്. പ്രശാന്തന് അരയ്ക്കു കുത്തേറ്റ നിലയിലും മറ്റുള്ളവർക്കു തലയ്ക്കുമാണു പരിക്ക്. മൂവരേയും കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഒൻപതോടെ തളാപ്പ് അമ്പാടിമുക്കിലായിരുന്നു സംഭവം. മുഖംമൂടിയണിഞ്ഞ് അക്രമിക്കാനെത്തിയവരുടെ മുഖംമുടി അഴിഞ്ഞുവീണതിനെ തുടർന്നു പ്രതികളെ തിരിച്ചറിഞ്ഞതായി പരിക്കേറ്റവർ പറഞ്ഞു. അക്രമത്തിനു പിന്നിൽ ബിജെപിയാണെന്നു സിപിഎം ആരോപിച്ചു