വിദ്യാര്‍ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം; കണ്ണൂരിലെ എല്‍.പി. സ്‌കൂള്‍ അധ്യാപകന് 79 വര്‍ഷം കഠിനതടവ്

0

തളിപ്പറമ്പ്: സ്‌കൂളില്‍ വെച്ച് കുട്ടികളെ പീഡിപ്പിച്ച അധ്യാപകന് 79 വര്‍ഷം കഠിനതടവും രണ്ടേ മുക്കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു .തളിപ്പറമ്പ് ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജി സി.മുജീബ്‌റഹ്മാനാണ് ശിക്ഷ വിധിച്ചത്. ആലപ്പടമ്പ് ചൂരലിലെ പുതുമന ഇല്ലത്ത് പി.ഇ.ഗോവിന്ദന്‍ നമ്പൂതിരിയെയാണ്(50)ശിക്ഷിച്ചത്. കഠിനതടവിന് ശിക്ഷിക്കപ്പെട്ട ആലപ്പടമ്പ് ചൂരലിലെ പുതുമന ഇല്ലത്ത് പി.ഇ.ഗോവിന്ദന്‍ നമ്പൂതിരിയെ(50) കണ്ണൂര്‍ സെന്‍ട്രല്‍
ജയിലിലടച്ചു.

അഞ്ച് കേസുകളില്‍, ഒരു കേസില്‍ കൂറുമാറ്റം നടന്നതിനാല്‍ 4 കേസുകളിലായി പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകളിലായി 7 വര്‍ഷം വീതം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ.

കേസിന്റെ വിചാരണ വേളയില്‍ സാക്ഷികളായ അധ്യാപിക കൂറുമാറിയിരുന്നു.രണ്ടും മൂന്നും പ്രതികളായ അധ്യാപികമാരെ കോടതി വെറുതെവിടുകയായിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading