സർ-സയ്യിദ് കോളേജ് 1997-99 പ്രീ-ഡിഗ്രി ബാച്ച് സംഗമം ആഗസ്ത് 6 ന്

തളിപ്പറമ്പ: സർ-സയ്യിദ് കോളേജ് 1997-99 പ്രീ-ഡിഗ്രി ബാച്ച് സംഗമവും “ഒപ്പം “ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സേവന സ്ഥാപനങ്ങൾക്കുള്ള സാധന സാമഗ്രികളുടെ വിതരണവും 2022 ആഗസ്ത് 6 ന് രാവിലെ 10.30 ന് സർ സയ്യിദ് കോളേജ് സെമിനാർ ഹാളിൽ നടക്കും.
തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാല വൈസ് ചാൻസലർ ഡോ.വി. അനിൽകുമാർ ഉദ്ഘാടനം ചെയ്യും.
“ഒപ്പം” ചാരിറ്റബിൾ ട്രസ്റ്റ്
ചെയർമാൻ റാസിഖ് അഷ്റഫ് അധ്യക്ഷത വഹിക്കും. സേവന സ്ഥാപനങ്ങൾക്കുള്ള സാധന സാമഗ്രികളുടെ വിതരണം, തളിപ്പറമ്പ നഗരസഭ ചെയർ പേഴ്സൺ മുർഷിദ കൊങ്ങായി,
കണ്ണൂർ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി.കെ.വി.ബാബു, സി.ഡി.എം.ഇ.എ. ജനറൽ സെക്രട്ടറി മഹമൂദ് അള്ളാംകുളം,
സർ സയ്യിദ് കോളേജ് പ്രിൻസിപ്പാൾ ഡോ . ഇസ്മയിൽ, സഞ്ജീവനി പെയിൻ ആന്റ് പാലിയേറ്റീവ് കെയർ വളണ്ടിയർ സി. ശോഭന,
ഫോക് ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത് എന്നിവർ നിർവ്വഹിക്കും. വിവിധ പഠന വകുപ്പുകളിലെ അധ്യാപകരെ പൊന്നാടയണിയിച്ച് ഉപഹാരവും നൽകി ആദരിക്കും.
“ഒപ്പം” ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനത്തിൽ പൂർണ പിന്തുണ നൽകുന്ന പിങ്ക് ടീം സുഹൃത്തുക്കളെ അനുമോദിക്കലും, പ്രോഗ്രാം കൺവീനർ ചന്ദ്ര പ്രഭ സ്വാഗതവും “ഒപ്പം ” സെക്രട്ടറി ജിഷാദ് നന്ദിയും അറിയിക്കും. തുടർന്ന് വിവിധ കലാപരിപാടികളും നടത്തും. വാർത്താ സമ്മേളനത്തിൽ ഒപ്പം വൈസ് ചെയർമാൻ
അനസ് മൂസാഫി, സെക്രട്ടറി
ജിഷാദ്, ട്രഷറർ
സഹീർ പാലക്കോടൻ, ജോയിന്റ് സെക്രട്ടറി വിദ്യ, പ്രോഗ്രാം കൺവീനർ
ചന്ദ്രപ്രഭ എന്നിവർ പങ്കെടുത്തു.
പ്രളയകാലത്തും, കോവിഡ് കാലത്തും ”ഒപ്പം” ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ പ്രവർത്തനങ്ങൾ വളരെ പ്രശംസനീയമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: