തലശ്ശേരി ജഗന്നാഥ ടെമ്പിൾ റെയിൽവേ ഗേറ്റിന് സമീപം പാളത്തിൽ വിള്ളൽ.

തലശ്ശേരി: ജഗന്നാഥ ടെമ്പിൾ റെയിൽവേ ഗേറ്റിന് സമീപം പാളത്തിൽ വിള്ളൽ. ഷൊർണൂർ ഭാഗത്തേക്കുള്ള പാളത്തിൽ ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് വിള്ളൽ കണ്ടെത്തിയത്. പാളത്തിനടുത്തു കൂടി സ്റ്റേഷനിലേക്ക് നടന്നുപോവുകയായിരുന്ന യാത്രക്കാരൻ പാളം പൊട്ടിയത് കണ്ട് റെയിൽവേ അധികൃതരെ അറിയിക്കുകയായിരുന്നു.

തലശ്ശേരിയിൽനിന്നു റെയിൽവേ പൊലീസും സാങ്കേതിക വിദഗ്ധരും തൊഴിലാളികളും എത്തി പരിശോധിച്ചു. ഈ സമയം കടന്നുപോകേണ്ടിയിരുന്ന മംഗലാപുരം-കോഴിക്കോട് പാസഞ്ചർ ഏതാനും മിനിട്ട് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടു. പാളം കൂട്ടിയോജിപ്പിച്ച ശേഷമാണ് ട്രെയിനുകൾ കടത്തിവിട്ടത്. ടെമ്പിൾ ഗേറ്റിനടുത്ത് പാളത്തിൽ പൊട്ടലുണ്ടായത് അട്ടിമറിയല്ലെന്നും കാലപ്പഴക്കത്താൽ സംഭവിച്ചതാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

പ​ഴ​കി​യ റെ​യി​ലു​ക​ൾ ഉ​ട​ൻ മാ​റ്റ​ണ​മെ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന മെ​യി​ന്റ​ന​ൻ​സ് വി​ഭാ​ഗം നേ​ര​ത്തെ​ത​ന്നെ ഉ​ന്ന​ത​രെ അ​റി​യി​ച്ചി​രു​ന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: