എക്സൈസ് കസ്റ്റഡിയിൽ എടുത്തയാൾ മരിച്ചു

കാസർകോട്: ബദിയടുക്കയിൽ എക്സൈസ് കസ്റ്റഡിലെടുത്ത റിമാൻഡ് പ്രതി മരിച്ചു. ബെള്ളൂർ കലേരി ബസ്തയിലെ കരുണാകരൻ (40) ആണ് മരിച്ചത്.

ഹോസ്ദുർഗ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു. കസ്റ്റഡിയിലിരിക്കെ കരുണാകരന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടൻ തന്നെ പരിയാരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

പരിയാരം പൊലീസ് അസ്വാഭാവിക മരണത്തിൽ കേസ് രജിസ്റ്റർ ചെയ്തു. കരുണാകരന്‍റെ ഇൻക്വസ്റ്റ് നടപടികൾ മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തിൽ പൂർത്തിയാക്കും.

അതേസമയം, എക്സൈസ് ഉദ്യോഗസ്ഥരുടെ മർദനമേറ്റാണ് മരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. കർണാടകയിൽ നിന്ന് മദ്യം കടത്തിയ കേസിലാണ് കരുണാകരനെ അറസ്റ്റ് ചെയ്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: