എടക്കാട്ടെ കേയി കുടുംബാംഗം ടി എം അലവി കേയി അന്തരിച്ചു

തലശ്ശേരി: എടക്കാട്ടെ കേയി കുടുംബമായ തൈലക്കണ്ടി മാടക്കണ്ടിയിലെ കുഴപ്പങ്ങാട് ദാറുന്നൂറില്‍ ടി എം അലവി കേയി(91) അന്തരിച്ചു. പരേതരായ സി കെ സൂപ്പിക്കുട്ടി കേയിയുടെയും ടി എം കുഞ്ഞിപ്പാത്തുവിന്റെയും മകനാണ്. ഭാര്യ: പരേതനായ മുസ് ലിം ലീഗ് നേതാവ് സി കെ പി ചെറിയ മമ്മു കേയിയുടെ സഹോദരി ബീപാത്തു ഹജ്ജുമ്മ. എടക്കാട്ടെ പ്രശസ്ത നെയ്ത്ത് വ്യവസായ സ്ഥാപനമായിരുന്ന എടക്കാട് വീവിങ് എസ്റ്റാബ്ലിഷ്‌മെന്റ് ഉടമയായിരുന്നു. പിന്നീട് തലശ്ശേരിയില്‍ റെക്‌സിന്‍ ഹൗസ് എന്ന വ്യാപാര സ്ഥാപനം നടത്തി. എടക്കാട് കുന്നത്ത് പള്ളി രക്ഷാധികാരി, മഹല്ല് ജമാഅത്ത് ഭാരവാഹി, കണ്ണോത്ത് പള്ളി കമ്മിറ്റി ഭാരവാഹി, തലശ്ശേരി കായ്യത്ത് ശാദുലിയ മദ്‌റസ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മക്കള്‍: സി കെ പി മഹമൂദ് കേയി(താനൂര്‍), സി കെ പി മറിയു. മരുമക്കള്‍: ടി സി നൂറുദ്ദീന്‍ കവ്വായി, വി പി ഉമ്മയ്യു താനൂര്‍. സഹോദരങ്ങള്‍: പരേതരായ പോക്കുകേയി, മക്കി കേയി, മൂസ കേയി, അഹമദ് കേയി, ഹുസ്സന്‍ കേയി, ഉമ്മാച്ചു, പാത്തൂട്ടി, പൂമ, ബീച്ചു. ഖബറടക്കം തലശ്ശേരി അസര്‍ നമസ്‌കാരാനന്തരം ഓടത്തില്‍ പള്ളിയില്‍.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: