വാക്സിൻ; കോർപ്പറേഷനെ തഴയുന്നതിൽ കലക്ട്രേറ്റ് ധർണ്ണ നടത്തി

കണ്ണൂർ :- കോവി ഡ് വാക്സിൻ വിതരണത്തിൻ കണ്ണൂർ കോർപ്പറേഷനോട് കാണിക്കുന്ന കടുത്ത അവഗണനക്കെതിരെ കണ്ണൂർ കോർപ്പറേഷൻ മേയറുടെ നേതൃത്വത്തിൽ കൗൺസിൽ മാരടക്കം കണ്ണൂർ കലക്ടറേറ്റിന്ന് മുൻ വശം ധർണ്ണ നടത്തി. നല്ല നിലയിൽ ജൂബിലി ഹാളിൽ വാക്സിൻ കുത്തിവെപ്പ്‌ നടത്തി എല്ലാ വരുടെയും പിന്തുണയും , കിട്ടിയപ്പോൾ പുറമേ നിന്ന് ചില ശക്തികൾ കോർപ്പറേഷന്റെ നേതൃത്വത്തിൽ നടത്തുന്ന വാക്സിനേഷന് പാര വെക്കുകയായിരുന്നു. എൺപത് വയസ്സിന് മുകളിലുള്ളവർക്ക് വീടുകളിൽ പോയി കുത്തിവെപ്പ് നടത്തുന്നത് വരെ തടസ്സപ്പെടുത്തിയിരിക്കുകയാണ് , ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ നമ്മുക്ക് അറിയാമെന്നും മേയർ കുറ്റപ്പെടുത്തി. ഈ കാര്യം ജില്ലാ കലക്ടറോടും , ജില്ലാ ആരോഗ്യ വകുപ്പിനെയും അറിയിച്ചപ്പോൾ അനുകൂലമായ മറുപടിയാണ് ഇവരിൽ നിന്നും ലഭിച്ചത്. കണ്ണൂർ കോർപ്പറേഷനോട് രാഷട്രീയമായി എതിർപ്പ് പ്രകടിപ്പിച്ചു കൊണ്ടുള്ള ഈ പ്രവണത നിർത്തിയില്ലെങ്കിൽ സമര വുമായി മുന്നോട്ട് പോകാൻ തന്നെ തീരുമാനമെന്ന് ഉൽഘാടന പ്രസംഗത്തിൽ മേയർ അഡ്വ: ടി. ഒ. മോഹനൻ പറഞ്ഞു. ഡി.സി.സി. പ്രസിണ്ടന്റ് സതീശൻ പാച്ചേനി, മുസ്ലീം ലീഗ് നേതാവ് , അഡ്വ. കരീം ചേലേരി, ഡെപ്യൂട്ടി മേയർ ഷബീന ടീച്ചർ, അഡ്വ. മാർട്ടിൻ ജോർജ്ജ്, സുരേഷ് ബാബു എളയാവൂർ, പി.കെ. താഹിർ ,ഷമീമ ടീച്ചർ, മുസ്ലീഹ് മഠത്തിൽ എന്നിവർ സംസാരിച്ചു. കലക്ട്രേറ്റിന്ന് മുന്നിൽ നടന്ന ധർണ്ണാ സമരത്തിൽ നിന്നും, ഇടത് പക്ഷ കൗൺസിലർമാർ വിട്ടു നിന്നു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: