ഹോട്ടൽ മേഖലയുടെ പ്രതിസന്ധി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.

ഹോട്ടൽ മേഖലയിലുണ്ടായിട്ടുള്ള പ്രതിസന്ധിയെക്കുറച്ച് മുഖ്യമന്ത്രിയുമായി കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പ് നൽകിയത്. ഹോട്ടലുകളിൽ ഡൈനിംഗ് അനുവദിക്കാത്തതിനാൽ ഹോട്ടലുകൾ തുറക്കുവാനാകാതെ സാമ്പത്തിക പ്രതിസന്ധിയെതുടർന്ന് സംസ്ഥാനത്തെ പതിനായിരക്കണക്കിന് ചെറുകിട ഇടത്തരം ഹോട്ടലുടമകൾ ആത്മഹത്യയുടെ വക്കിലാണെന്നും, കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഹോട്ടലുകളിൽ ഉപഭോക്താക്കളെ പ്രവേശിപ്പിക്കുവാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രിയെ കണ്ടത്. മൂന്നു മാസത്തോളമായി സംസ്ഥാനത്തെ ഹോട്ടലുകളിൽ ഡൈനിംഗ് അനുവദിക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധിയിലായ പതിനായിരത്തിലേറെ ഹോട്ടലുകളാണ് പ്രവർത്തനം എന്നന്നേക്കുമായി അവസാനിപ്പിച്ചത്. ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളിൽ പാഴ്സല്‍ നൽകുവാൻ പോലും അനുവാദമില്ല. ഹോട്ടലുകളുടെ മേൽ ഏർപ്പെടുത്തിയിട്ടുള്ള അശാസ്ത്രീയ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും, ഹോട്ടലുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉപഭോക്താക്കളെ പ്രവേശിക്കുവാൻ അനുവദിക്കണമെന്നും, ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിൽ പാഴ്സൽ സൗകര്യം അനുവദിക്കണമെന്നും, സാമ്പത്തിക പ്രതിസന്ധിയിലായ ഹോട്ടൽ ഉടമകൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രിയെ കണ്ടത്. അസോസിയേഷന്റെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും, സർക്കാർ വേണ്ട ഇടപെടലുകൾ നടത്തുമെന്നും മുഖ്യമന്ത്രിയിൽ നിന്നും ഉറപ്പുലഭിച്ചതായി കൂടികാഴ്ച നടത്തിയ സംസ്ഥാന പ്രസിഡന്റ് മൊയ്തീൻ കുട്ടി ഹാജി, ജനറൽ സെക്രട്ടറി ജി. ജയപാൽ, ട്രഷറർ കെ.പി. ബാലകൃഷ്ണ പൊതുവാൾ, കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ. അച്ചുതൻ എന്നിവർ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: