അപകട ഭീഷണി ഉയർത്തിമലയോര ഹൈവേയിൽ വീണ്ടും മണ്ണിടിച്ചിൽ

8 / 100 SEO Score

ഇരിട്ടി : അപകട ഭീഷണി ഉയർത്തി മലയോര ഹൈവേയിൽ വീണ്ടും മണ്ണിടിച്ചിൽ. മലയോര ഹൈവേയുടെ ഭാഗമായ കരിക്കോട്ടക്കരി – എടൂർ റീച്ചിൽ എടൂർ ടൗണിന് സമീപമാണ് മണ്ണിടിഞ്ഞ് അപകട ഭീഷണി ഉയർത്തിയിരിക്കുന്നത്‌. 6 വർഷം മുൻപ് ഈ റീച്ചിൽ സംരക്ഷണ ഭിത്തി പണിയാതെ കുന്ന്‌ ചെത്തിയിറക്കിയതാണ് സ്ഥിരം അപകടാവസ്ഥ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. മലയോര ഹൈവേക്കായി നിലവിലുള്ള 8 മീറ്റർ റോഡ് 12 മീറ്ററാക്കി വീതി വർധിപ്പിച്ചിരുന്നു. ഇതിനായി എടൂർ ടൗണിനു സമീപം സെന്റ് മേരീസ് ഫൊറോന പള്ളി വക സ്ഥലം സൗജന്യമായി നൽകിയിരുന്നു. ഉയർന്ന കുന്നാണ് ഈ സ്ഥലം. ഇതിന് മുകളിലാണ് പള്ളി സ്ഥിതിചെയ്യുന്നത്. ഇവിടെ സ്ഥിതിചെയ്യുന്ന ആറളം വില്ലേജ് ഓഫീസിന്റെ മുറ്റം വരെ യുള്ള സ്ഥലം ഇടിഞ്ഞു താണു . ഇതോടെ ഈ കെട്ടിടവും അപകടാവസ്ഥയിലായി.

കുന്ന്‌ ചെത്തി ഇറക്കുമ്പോൾ സംരക്ഷണ ഭിത്തി നിർമിക്കണമെന്ന് സ്ഥലം വിട്ടു നൽകുമ്പോൾ പള്ളി അധികൃതർ ആവശ്യപ്പെട്ടിരുന്നു. ടാറിംങ്ങ് നടത്തി മടങ്ങിയതല്ലാതെ ഇടിച്ചിറക്കിയ സ്ഥലത്ത് സംരക്ഷണ ഭിത്തി പണിതില്ല. കഴിഞ്ഞ എല്ലാ വർഷങ്ങളിലും കാലവർഷം കനക്കുമ്പോൾ മണ്ണിടിഞ്ഞ് വീണ് ഗതാഗതത്തിനും തടസ്സം സൃഷ്ടിക്കുകയാണ്. ഈ മണ്ണ് നീക്കം ചെയ്യുന്നത് കാലവർഷം കഴിഞ്ഞ് വേനൽ ശക്തമാകുമ്പോൾ മാത്രമാണ്. ഉടൻ തന്നെ മാറ്റിയാൽ ഇടിച്ചിൽ രൂക്ഷമാകു ന്നതിനാലാണിത്.

ഒരോ തവണയും ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് അപകടാവസ്ഥ വർധിച്ചിരിക്കുകുയാണ്. ആറളം വില്ലേജ് ഓഫിസിന്റെ കെട്ടിടം മണ്ണിടിച്ചിൽ മൂലം അപകടാവസ്ഥയിലായതിനെത്തുടർന്ന് ഓഫീസ് താൽകാലികമായി വാടക കെട്ടിടത്തിലേക്ക് മാറ്റിയിരിക്കയാണ് .കൂടുതൽ മണ്ണിടിച്ചിലുണ്ടായാൽ പള്ളി അടക്കം അപകടത്തിലാകും. ഇതിന് അടിയന്തരമായി പരിഹാര മാർഗഘങ്ങൾ സ്വീകരിക്കണമെന്നും എടൂർ സെന്റ് മേരിസ് ഫൊറോനാ വികാരി ഫാ. ആന്റണി മുതുകുന്നേൽ ആവശ്യപ്പെട്ടു. മലയോര ഹൈവെ നവീകരണത്തിനായി കിഫ്ബിയിൽ അനുവദിച്ച 52 കോടി രൂപയുടെ പ്രവൃത്തികൾക്കൊപ്പം എടൂരിലെ സംരംക്ഷണ ഭിത്തി നിർമാണവും ശുപാർശ ചെയ്തിട്ടുണ്ടെന്ന് ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നും പിഡബ്ല്യുഡി എ ഇ പി.സനില അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: