കണ്ണൂർ -അറിയിപ്പുകൾ

വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു

പട്ടയകേസുകള്‍ മാറ്റി

ആഗസ്ത് അഞ്ചിന് കലക്ടറേറ്റില്‍ വിചാരണക്ക് വെച്ച കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയകേസുകളുടെ വിചാരണ ഒക്‌ടോബര്‍ ഏഴിന് 11 മണിയിലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

റീച്ച് സര്‍ട്ടിഫിക്കേഷന്‍ ഓണ്‍ലൈന്‍ പ്രോഗ്രാം

വനിതാ വികസന കോര്‍പ്പറേഷന്റെ കീഴില്‍ വനിതകള്‍ക്ക് മാത്രമായി ജില്ലയിലെ പിലാത്തറയില്‍ പ്രവര്‍ത്തിച്ചു വരുന്ന റീച്ച് ഫിനിഷിംഗ് സ്‌കൂളില്‍ ആഗസ്ത് 12 ന് ആരംഭിക്കുന്ന റീച്ച് സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിന്റെ ഓണ്‍ലൈന്‍ കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. 60 ദിവസത്തെ പാഠ്യപദ്ധതിയില്‍ കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, ഇന്റര്‍വ്യൂ മാനേജ്‌മെന്റ്, പേഴ്‌സണാലിറ്റി ഡവലപ്പ്‌മെന്റ്, കമ്പ്യൂട്ടര്‍ എന്നിവയിലാണ് പരിശീലനം. പ്ലസ്ടു / തത്തുല്യ വിദ്യാഭ്യാസ യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ദാരിദ്ര്യരേഖയ്ക്ക് താഴെ ഉള്ളവര്‍ക്ക് ഫീസ് ആനുകൂല്യവും, കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് അസ്സിസ്റ്റന്‍സും ലഭിക്കും.  ഫോണ്‍: 0497 2800572, 9496015018.

കൂടിക്കാഴ്ച മാറ്റി

കണ്ണൂര്‍ എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ ആഗസ്ത് ആറിന് രാവിലെ 10 മണിക്ക് നടത്താന്‍ തീരുമാനിച്ചിരുന്ന പാര്‍ട്ട് ടൈം സ്വീപ്പറുടെ നിയമനത്തിനായുള്ള കൂടിക്കാഴ്ച ആഗസ്ത് 13 ന് 10 മണിയിലേക്ക് മാറ്റിയതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശ പ്രകാരം സംസ്ഥാനത്തെ മികച്ച സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂള്‍ പി ടി എകളെ കണ്ടെത്തി ഉപജില്ലാ/വിദ്യാഭ്യാസ ജില്ല/ റവന്യൂ ജില്ല/സംസ്ഥാതലം എന്നിങ്ങനെ ഗ്രേഡ് നല്‍കുന്നതിനും പ്രോത്സാഹന സഹായം നല്‍കുന്നതിനും അപേക്ഷ ക്ഷണിച്ചു. പ്രൈമറി, സെക്കണ്ടറി എന്നീ രണ്ട് വിഭാഗങ്ങളില്‍ അവാര്‍ഡുകള്‍ നല്‍കും. നിശ്ചിത രീതിയിലുള്ള അപേക്ഷ ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ ആഗസ്ത് അഞ്ചിനകം സമര്‍പ്പിക്കണം.

കൂടിക്കാഴ്ച അഞ്ചിന്

ജില്ലയില്‍ എന്‍ സി സി/സൈനിക ക്ഷേമ വകുപ്പില്‍ എല്‍ ഡി ടൈപ്പിസ്റ്റ്/ക്ലര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലര്‍ക്ക് (വിമുക്ത ഭടന്‍മാര്‍ക്ക് മാത്രം) എന്‍ സി എ മുസ്ലീം (130/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് ആഗസ്ത് അഞ്ചിന് പി എസ് സി എറണാകുളം മേഖല ഓഫീസില്‍ കൂടിക്കാഴ്ച നടത്തും.  ഉദ്യോഗാര്‍ഥികള്‍ ഇന്റര്‍വ്യൂ മെമ്മോ ഒ ടി ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും അസ്സല്‍ പ്രമാണങ്ങളും ക്വാറന്റൈനില്‍ അല്ലെന്ന് വ്യക്തമാക്കുന്ന രേഖയും സഹിതം രാവിലെ ഒമ്പത് മണിക്ക് പി എസ് സി എറണാകുളം മേഖല ഓഫീസില്‍ ഹാജരാകണം.

പുനപരിശോധന ക്യാമ്പുകള്‍ നിര്‍ത്തി

കൊവിഡ് 19 രോഗവ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിവരുന്ന ഓട്ടോഫെയര്‍മീറ്റര്‍ ഉള്‍പ്പെടെയുള്ള അളവ് തൂക്ക ഉപകരണങ്ങളുടെ പുനപരിശോധന ക്യാമ്പുകള്‍ താല്‍ക്കാലികമായി നിര്‍ത്തിയതായി ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു.

തീറ്റപുല്ല് വില്‍പനക്ക്

മുണ്ടയാട് പൗള്‍ട്രി ഫാമില്‍ സി ഒ ത്രീ തീറ്റപുല്ല് കിലോയ്ക്ക് മൂന്ന് രൂപ നിരക്കിലും  പുല്‍കട ഒരു രൂപ നിരക്കിലും ലഭിക്കും.  ഫോണ്‍: 0497 2721168.

പഠനമുറി  ധനസഹായത്തിന്
അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പ്  പദ്ധതി പ്രകാരം പട്ടികജാതി  വിദ്യാര്‍ഥികള്‍ക്ക്  പഠനമുറി നിര്‍മ്മിക്കുന്നതിനുള്ള   ധനസഹായത്തിന്  അപേക്ഷ ക്ഷണിച്ചു. പട്ടികജാതി  വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ  ഭാഗമായി എട്ടാം ക്ലാസ്  മുതല്‍  പ്ലസ്ടു വരെ  ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ്  ധനസഹായം.  800 സ്‌ക്വയര്‍ ഫീറ്റ് വരെ  വിസ്തീര്‍ണ്ണമുള്ള വീടുകളില്‍ താമസിക്കുന്നവരും സംസ്ഥാന സിലബസില്‍  പഠിക്കുന്നവരുമായ വിദ്യാര്‍ഥികള്‍ക്ക്  അപേക്ഷിക്കാം. 
പാനൂര്‍,  തലശ്ശേരി ബ്ലോക്ക്, പാനൂര്‍, തലശ്ശേരി മുനിസിപ്പാലിറ്റി പരിധിയില്‍  താമസിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും  പാനൂര്‍ പട്ടികജാതി വികസന  ഓഫീസില്‍ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്ത് ഏഴ്. ഫോണ്‍: 8547630025.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: