കാസർകോട് ഒരു കുടുംബത്തിലെ 4 പേരെ സഹോദരൻ വെട്ടിക്കൊന്നു!

കാസര്‍കോട്: ഒരു കുടുംബത്തിലെ നാലുപേരെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. ഉപ്പള പൈവളിക കന്യാനയിലാണ് സംഭവം. ദേവകി, വിട്ട്‌ള, ബാബു, സദാശിവ എന്നിവരാണ് വെട്ടേറ്റ് മരിച്ചത്. പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. ഉദയയാണ് വീട്ടിലെ തര്‍ക്കത്തെ തുടര്‍ന്ന് ഇവരെ വെട്ടിക്കൊന്നത്. 

തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഉദയയുടെ അമ്മാമന്‍മാരാണ് സദാശിവയും വിട്ടളയും ബാബുവും. അമ്മായിയാണ് ദേവകി. മാനസിക അസ്വാസ്ഥ്യമുള്ള ആളാണ് യുവാവെന്ന് പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: