കൊവിഡ്: കണ്ണൂർ ജില്ലയില്‍ രോഗമുക്തര്‍ 1000

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 25 പേര്‍ കൂടി ഇന്ന് (ആഗസ്ത് 3) രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1000 ആയി. ബാക്കി 432 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തളിപ്പറമ്പ് സ്വദേശി 24കാരി, ആരോഗ്യപ്രവര്‍ത്തകരായ 29കാരി, 27കാരി, 24കാരന്‍, 21കാരി, 24കാരന്‍, പെരളശ്ശേരി സ്വദേശി 20കാരി, കടന്നപ്പള്ളിപാണപ്പുഴ സ്വദേശികളായ 37കാരന്‍, 21കാരന്‍, 27കാരി, കല്ല്യാശ്ശേരി സ്വദേശി 22കാരി, പയ്യാവൂര്‍ സ്വദേശി 34കാരി,  തലശ്ശേരി സ്വദേശി 26കാരി, ഗവ.ആയുര്‍വേദ കോളേജ് സിഎഫ്എല്‍ടിസിയില്‍  ചികിത്സയിലായിരുന്ന എരമംകുറ്റൂര്‍ സ്വദേശി 35കാരി, ആരോഗ്യ പ്രവര്‍ത്തകന്‍ 24കാരന്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി 42കാരന്‍, പാലയാട് സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന കതിരൂര്‍ സ്വദേശികളായ ഒരു വയസ്സുകാരന്‍, 52കാരി, 65കാരന്‍, 33കാരന്‍, തലശ്ശേരി സ്വദേശികളായ എട്ടുവയസ്സുകാരന്‍, 45കാരി, 19കാരി, 49കാരി, 17കാരന്‍ എന്നിവരാണ് ഇന്നലെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: