തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി ഉദ്ഘാടനം ചൊവ്വാഴ്ച  മുഖ്യമന്ത്രി നിര്‍വഹിക്കും

കോഴിബസാര്‍ജമാഅത്ത് എച്ച്എസ്എസ് റോഡ് 
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി (സിഎംഎല്‍ആര്‍ആര്‍പി)യുടെ ഉദ്ഘാടനം ആഗസ്ത് നാലിന്  വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി സി മൊയ്തീന്‍ അധ്യക്ഷനാകും. സംസ്ഥാനത്തുടനീളം 14 പദ്ധതികളാണ്  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.  
ജില്ലയില്‍  പദ്ധതിയിലുള്‍പ്പെട്ട മാടായി പഞ്ചായത്തിലെ കോഴിബസാര്‍ജമാഅത്ത് എച്ച് എസ് എസ് റോഡിന്റെ ഉദ്ഘാടനം പുതിയങ്ങാടി ജമാ അത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഓണ്‍ലൈനായി നടക്കും.  രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, ടി വി രാജേഷ് എംഎല്‍എ, ജില്ലാ പഞ്ചായത്ത്  പ്രസിഡണ്ട് കെ വി സുമേഷ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. കോര്‍പ്പറേഷന്‍, നഗരസഭാ പരിധികളിലുള്‍പ്പെടെ 73 കോടി രൂപ ചെലവിട്ട് 404 റോഡ് പ്രവൃത്തികളാണ് ജില്ലയില്‍ നടപ്പാക്കുന്നത്. 
2018, 2019 വര്‍ഷങ്ങളിലെ പ്രളയത്തില്‍ തകര്‍ന്നതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ വരുന്നതുമായ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടത്തുന്നതിന് സിഎംഎല്‍ആര്‍ആര്‍പി പദ്ധതിയിലേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്  1000 കോടി രൂപയുടെ ഭരണാനുമതി  നല്‍കിയിരുന്നു. അതത് ജില്ലയിലെ കലക്ടര്‍മാര്‍ക്കാണ് പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിനുള്ള ചുമതല. ഇതിന്റെ പ്രാദേശിക തലത്തിലുള്ള മേല്‍നോട്ടത്തിനായി പഞ്ചായത്ത്/ നഗരസഭാ തലത്തില്‍ പഞ്ചായത്ത് പ്രതിനിധികള്‍/ വാര്‍ഡ് കൗണ്‍സിലര്‍ എന്നിവരുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കും. പ്രവൃത്തിയുടെ ഗുണമേന്മ ഉറപ്പുവരുത്താന്‍ ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, റിട്ട. സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എന്നിവര്‍ ഉള്‍പ്പെട്ട ജില്ലാതല ടെക്‌നിക്കല്‍ സമിതിയും രൂപീകരിക്കും.
പരിപാടിയുടെ ഭാഗമായി. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: