ഇന്ന് 962 പേർക്ക് കോവിഡ്

ഇന്ന് 962 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2 മരണം ഇന്ന് സംഭവിച്ചു. തിരുവനന്തപുരത്തും ആലപ്പുഴയിലുമാണ് മരണം സംഭവിച്ചത്. 815 പേർക്ക് രോഗമുക്തി. 801 പേർക്ക് സമ്പർക്കത്തിലൂടെ, 40 പേരുടെ ഉറവിടം അറിയില്ല

ഇന്നും രോഗബാധ കൂടുതലായി സ്ഥിരീകരിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. 205 പേർക്കാണ് തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം-106, ആലപ്പുഴ-101, തൃശ്ശൂർ-85 മലപ്പുറം-85, കാസർകോട്-66, പാലക്കാട്-59, കൊല്ലം-57, കണ്ണൂർ-37, പത്തനംതിട്ട-36, കോട്ടയം-35 കോഴിക്കോട്-33, വയനാട്-31, ഇടുക്കി-26 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.

നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം-253, കൊല്ലം-40, പത്തനംതിട്ട-59, ആലപ്പുഴ-50, കോട്ടയം-55, ഇടുക്കി-54, എറണാകുളം-38, തൃശ്ശൂർ-52, പാലക്കാട്-67, മലപ്പുറം-38, കോഴിക്കോട്- 26, വയനാട്-8, കണ്ണൂർ-25 കാസർകോട്-50.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: