പറശ്ശിനിക്കടവ് – പാടിക്കുന്ന് ഭാഗത്ത് വൻ ചുഴലിക്കാറ്റ്, നിരവധി വീടുകൾക്ക് നാശനഷ്ടം ; ജനങ്ങൾ ഭീതിയിൽ

കണ്ണൂർ: പറശ്ശിനിക്കടവ് പാടിക്കുന്നിൽ ഒരു കിലോമീറ്ററിലധികം ദൂരത്തിൽ വൻ ചുഴലിക്കാറ്റ് വീശി. നിരവധി വീടുകൾക്കും മറ്റും നാശനഷ്ടങ്ങൾ സംഭവച്ചു ജനങ്ങൾ ഭീതിയിൽ. ചുഴലിക്കാറ്റിൽ വ്യാപക നാശ നഷ്ടമാണ് ഈ ഭാഗത്ത് ഉണ്ടായിരിക്കുന്നത്. ഏതാണ്ട് പതിനഞ്ചോളം വീടുകൾതകർന്നു. വൻ മരങ്ങൾ പോലും കടപുഴകി വീണു. ചുഴലിക്കാറ്റിൽ ഇലക്ട്രിക്ക് പോസ്റ്റുകൾ നിലം പതിച്ചത് കാരണം പ്രദേശത്തെ വൈദ്യുത ബന്ധം താറുമാറായി.ഇന്ന് പുലർച്ചെ 4 മണിയോടെയാണ് ചുഴലിക്കാറ്റ് ഉണ്ടായത്. എന്നാൽ ഒരു മിനുട്ടിൽ താഴെ മാത്രമാണ് ഇവിടെ കൊടുങ്കാറ്റിന്റെ പ്രതീതിയുള്ള ചുഴലിക്കാറ്റ് അനുഭവപ്പെട്ടതെന്നു നാട്ടുകാർ പറയുന്നു. ശക്തമായ കാറ്റിൽ പലരുടെയും വീടിന്റെ ഓടുകൾ പറന്നുപോയ നിലയിലാണ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഈ പ്രദേശം സന്ദർശിച്ചു. കൂടാതെ ഡെപ്യൂട്ടി തഹസിൽദാറുടെ നേതൃത്വത്തിലുള്ള ഒരു സംഘവും ഇവിടെ സന്ദർശനം നടത്തുന്നുണ്ട്. നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് അടിയന്തിര സഹായം നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: