കണ്ണൂർ ഒറ്റത്തെങ്ങിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ വാഹനത്തെ പിടികൂടി

കണ്ണൂർ: ഒറ്റത്തെങ്ങിലും പരിസര പ്രദേശങ്ങളിലും കക്കൂസ് മാലിന്യം തള്ളുന്നത് പതിവായിരിക്കുന്ന സാഹചര്യത്തിൽ ഒറ്റത്തെങ്ങ് റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒറ്റത്തെങ്ങ് – കുത്തൂനി വയൽ റോഡിലെ കാനായി തോടിന്റെ പരിസരത്ത് കാമറാ നിരീക്ഷണവും രാത്രി കാല കാവലും ഏർപ്പെടുത്തി. ഇന്നലെ രാത്രി ഒരുമണിക്ക് ശേഷം കക്കൂസ് മാലിന്യം തള്ളാൻ വന്ന KL-64-A-7972 മഹീന്ദ്രാ മിനി ടാങ്കർ ലോറിയെ ഒറ്റത്തെങ്ങ് റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ കയ്യോടെ പിടികൂടി വളപട്ടണം പോലീസിൽ ഏൽപ്പിച്ചു. ഇതേ ലോറിയെ ഏതാനും മാസങ്ങൾക്ക് മുൻപ് മയ്യിൽ, പാവന്നൂർ പ്രദേശത്ത് നിന്നും നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചിരുന്നു. ഇത്തരം ലോറികളിൽ പകൽ സമയത്ത് കുടിവെള്ള വിതരണവും ചെയ്യാറുണ്ടത്രേ.കക്കൂസ് മാലിന്യം സംഭരിക്കുവാനോ സംസ്കരിക്കുവാനോ നമ്മുടെ നാട്ടിൽ സംവിധാനം ഇല്ലാത്തതാണ് ഇത്തരം പ്രവർത്തികൾ വർധിക്കുവാൻ കാരണം. ഇത്തരം സംവിധാനങ്ങളുടെ അഭാവം ഉണ്ടാക്കുന്ന സാമൂഹ്യ പ്രത്യാഘാതങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ.

toilet

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: