ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച വാഹനമിടിച്ച്‌ മാദ്ധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീര്‍ (35) വാഹനാപകടത്തില്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നില്‍ വെച്ചാണ് അപകടം. സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച വാഹനമിടിച്ചാണ് കെ.എം ബഷീര്‍ മരിച്ചത്.അതേസമയം,​ അപകടത്തിനിടയാക്കിയ കാര്‍ ആരാണ് ഓടിച്ചതെന്ന കാര്യത്തില്‍ ദുരൂഹത തുടരുന്നു. എന്നാല്‍ വാഹനം ഓടിച്ചത് ശ്രീറാമോണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. അമിത വേഗത്തിലായിരുന്ന കാര്‍ വെങ്കിട്ടരാമന്‍ ആണ് ഓടിച്ചിരുന്നത് എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. സുഹൃത്തായ വഫാ ഫിറോസ് എന്ന സ്ത്രീയുടെ പേരിലാണ് വാഹനത്തിന്റെ രജിസ്ട്രേഷന്‍. വഫയാണ് വാഹനമോടിച്ചതെന്നാണ് ശ്രീറാം പറയുന്നത്.കാര്‍ ആരാണ് ഓടിച്ചതെന്ന് വ്യക്തമാകാന്‍ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. അപകടത്തില്‍ ശ്രീറാമിനും പരിക്കേറ്റിട്ടുണ്ട്. ശ്രീറാമിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റോഡരികില്‍ നിര്‍ത്തിയിട്ട ബഷീറിന്റെ ബൈക്കിന് പിറകില്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റ കാര്‍ ഇടിക്കുകയായിരുന്നു. വൈദ്യ പരിശോധനയില്‍ വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കാറില്‍ ഉണ്ടായിരുന്ന സ്ത്രീയെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് വൈദ്യ പരശോധനയ്ക്ക് ശേഷം വിട്ടയച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: