പയ്യാമ്പലത്ത് ഇനി മസിലുപിടിച്ചു നടക്കാം; ഓപ്പണ്‍ ജിംനേഷ്യം നാളെ ഉദ്ഘാടനം ചെയ്യും

കണ്ണൂർ  ഉയർന്നു പൊങ്ങുന്ന  തിരമാലകളെയും അവയെ തഴുകിയെത്തുന്ന തണുത്ത കാറ്റും കൊണ്ട‌് ജിമ്മിൽ വ്യായാമം ചെയ്യാംപയ്യാമ്പലത്തെ ഓപ്പണ്‍ ജിംനേഷ്യം നാളെ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും26 ലക്ഷം രൂപയുടെ ഉപകരണങ്ങളാണു പയ്യാമ്പലം ബീച്ചിൽ എത്തിച്ചിരിക്കുന്നത്. പുൾ അപ് ബാർ, പുഷ് അപ് ബാർ, പാരലൽ ബാർ, ബാർ ക്ലൈംബർ, ലെഗ് സ്ട്രക്ചർ, എക്സർസൈസ് സൈക്കിൾ, സിറ്റ് അപ് ബെഞ്ച്, അബ്ഡൊമിനൽ ബോർഡ്, സ്പിന്നർ എന്നിവയെല്ലാം പയ്യാമ്പലത്തെ ഓപ്പൺ ജിമ്മിലുണ്ട്. എല്ലാം സൗജന്യമായി ഉപയോഗിക്കാം.നിലവിൽ രാത്രി 10 വരെ ബീച്ചിൽ വെളിച്ചമുണ്ട്. പത്തിന് ഹൈമാസ്റ്റ് വിളക്കുകൾ അണയ്ക്കും. അതുവരെ ജിമ്മും ഉപയോഗിക്കാം. ബീച്ചിന്റെ പ്രവേശന കവാടത്തിൽ തന്നെയാണ് ജിം ഒരുക്കിയിരിക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ തനതു ഫണ്ടിൽനിന്നാണ് 26 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചത്. ഉപകരണങ്ങൾ സ്ഥാപിച്ച വാപ്കോസ് എന്ന കമ്പനിക്കാണ് രണ്ടു വർഷത്തെ അറ്റകുറ്റപ്പണിയുടെ ചുമതലയും. വിദേശികളായ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇത്തരം പദ്ധതികള്‍ക്ക് സാധിക്കുമെന്നാണ് ടൂറിസം വകുപ്പിന്റെ വിലയിരുത്തല്‍. മുന്‍കാലങ്ങളില്‍ വന്‍തോതില്‍ വിദേശ സഞ്ചാരികള്‍ എത്തിക്കോണ്ടിരുന്ന ബീച്ചില്‍ ഇടക്കാലത്ത് വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ കുറവു വന്നിരുന്നു. സമഗ്രമായ ഒരു മാറ്റം ബീച്ചിന് അനവാര്യമാണെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അഭിപ്രായപ്പെടുന്നുണ്ട്. ദിനംപ്രതി വളര്‍ന്നു കൊണ്ടിരിക്കുന്ന കണ്ണൂര്‍ ജില്ലയുടെ ടൂറിസം ഭൂപടത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ വരും കാലങ്ങളില്‍ പയ്യാമ്പലം ബീച്ചിനു സാധിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: