മുഴപ്പിലങ്ങാട് -മാഹി ബൈപ്പാസ് ചെളിനിറഞ്ഞ റോഡിൽ ദുരിതയാത്ര

മുഴപ്പിലങ്ങാട്;മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസ് റോഡ് നിർമ്മാണപ്രവർത്തനം ധ്രുതഗതിയിൽ പുരോഗമിക്കവേ ഒരു പ്രദേശത്തെ നൂറുക്കണക്കിന് കുടുംബം യാത്രാദുരിതത്തിൽ ബൈപാസ് നിർമ്മാണപ്പവർത്തനത്തിൻറെ തുടക്കത്തിൽ യൂത്ത് ബസ്റ്റോപ്പ് മുതൽ ഒരു കിലോമീറ്ററോളമുള്ള പ്രദേശത്ത് താമസിക്കുന്നവരാണ് ദുരിതമനുഭവിക്കുന്നത് റോഡിന് വേണ്ടി കിടപ്പാടവും ഭൂമിയും വിട്ടുകൊടുത്ത പ്രദേശത്ത് അവശേഷിക്കുന്ന കുടുംബം തന്നെയാണ് ഇവിടെയും പ്രയാസമനുഭവിക്കുന്നത് 35 വർഷത്തോളമായി റോഡിന് വേണ്ടി ഭൂമി വിട്ടുകൊടുത്ത പ്രദേശവാസികൾ താൽകാലികമായി നിർമിച്ച റോഡിലൂടെയാണ് ഇത് വരെ യാത്ര ചെയ്തത് എന്നാൽ ബൈപാസ് നിർമ്മാണപ്രവർത്തനത്തിൻറെ ആരംഭ പ്രവൃത്തി പാലങ്ങളുടെ നിർമ്മാണപ്രവർത്തനമാണ് അതുകൊണ്ട് തന്നെ കരപ്പറമ്പിൽ കൂടിയുള്ള നേരത്തെ ആളുകൾ നിർമ്മിച്ച താൽകാലിക റോഡിലൂടെയാണ് വലിയ കണ്ടയ്നർ ഉൾപെടെയുള്ള ട്രക്കുകൾ പോകുന്നത് ഇതാണ് ഈ വഴി ചളിനിറഞ്ഞ് സാധാരണയാത്രപോലും അസാദ്ധ്യമാക്കിയത് ബൈപാസ് മേഖല പഞ്ചായത്ത് അധികാരമുള്ളിടത്തല്ലാത്തത് കൊണ്ട് പഞ്ചായത്തിന് ഇവിടെ റോഡ് നിർമ്മിക്കാനുമാവില്ല അത് കൊണ്ട് തന്നെ ഇവിടുത്തെ പ്രശ്നത്തോട് പഞ്ചായത്തും കൈമലർത്തുകയാണ് ഏതൊരു നിർമ്മാണപ്രവർത്തനവും പൊതുജനങ്ങളെ പ്രയാസപ്പെടുത്തുന്ന രീതിയിലാവരുതെന്ന് നാട്ടുകാർ റോഡ്നിർമാണം ഏറ്റെടുത്ത കമ്പനി പ്രതിനിധികളോട് നിരന്തരം ആവശ്യപ്പെട്ടെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല ഈ പ്രദേശത്തെ സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ വാഹനവും വരാതിരിക്കുകയാണ് ചളിനിറഞ്ഞ ഈ താൽകാലിക റോഡിൽ കൂടി കാൽനടപോലും പ്രയാസകരമായ പ്രദേശത്തേക്ക് ഓട്ടോ പോലുള്ള ചെറുവാഹനവും ട്രിപ്പെടുക്കുന്നില്ല രാത്രികാലങ്ങളിലും യാത്ര ഏറെ ധുരിതത്തിലാണ് സ്ത്രീകൾക്കും മുതിർന്ന പുരുഷൻമാരും യാത്രാധുരിതം കാരണം പുറത്ത് പോകാനാവാതെ പ്രയാസമനുഭവിക്കുകയാണ് കമ്പനിയുടെ ഉത്തരവാദപ്പെട്ടവർ പ്രദേശവാസികൾക് കാൽനടയാത്രയ്കെങ്കിലും സൗകര്യം ചെയ്തുതരണമെന്നാണ് ആവശ്യപ്പെടുന്നത് . ഫോട്ടോ;യാത്രാദുരിതം ചളിനിറഞ്ഞ റോഡ് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: