മോട്ടോർ തൊഴിലാളി സമ്മേളനം നടത്തി

പയ്യന്നൂർ : കേരളത്തെ വികസനത്തിലേക്ക് നയിക്കുകയും എല്ലാ വിഭാഗം തൊഴിലാളികളുടെയും ക്ഷേമത്തിന് മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന ഇടതുപക്ഷ സർക്കാരിനെ സംരക്ഷിക്കാൻ മുഴുവൻ തൊഴിലാളികളും മുന്നോട്ട് വരണമെന്ന് കണ്ണൂർ ജില്ല മോട്ടോർ തൊഴിലാളി യൂണിയൻ (സിഐടിയു) പയ്യന്നൂർ ഏരിയ സമ്മേളനം ആവശ്യപെട്ടു. ശ്രീവൽസം ഓഡിറ്റോറിയത്തിലെ എൻ. രമേശൻ നഗറിൽ സിഐടിയു ജില്ല പ്രസിഡൻ്റ് സി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡൻ്റ് കെ. കെ. ഗംഗാധരൻ പതാക ഉയർത്തി. എം രാജീവൻ രക്തസാക്ഷി പ്രമേയവും സി. ശ്രീജിത്ത്
അനുശോചന പ്രമേയവും അവതരിപ്പിച്ചു. വി കെ ബാബുരാജ് പ്രവർത്തന റിപ്പോർട്ടും
എ ചന്ദ്രൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സിഐടിയു ജില്ല സെക്രട്ടറി പി വി കുഞ്ഞപ്പൻ, കെ കെ കൃഷ്ണൻ, കെ മനോഹരബാബു, എം വി അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ : കെ കെ ഗംഗാധരൻ (പ്രസിഡൻ്റ്), എം സി കുഞ്ഞൂട്ടി, പി കുഞ്ഞികൃഷണൻ, കെ പി ദിനേശൻ (വൈസ് പ്രസിഡൻ്റ്), സി ശ്രീജിത്ത് (സെക്രട്ടറി), എം രാജീവൻ, ടി പി മധുസൂദനൻ, കെ.ബാബുരാജ് (ജോ. സെക്രട്ടറി, ഇ മാധവൻ (ട്രഷറർ).

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: