പനിബാധിച്ച് ചികിത്സ യിലിരിക്കേ പെൺകുട്ടി മരിച്ചു

ഇരിട്ടി: പനി ബാധിച്ച് ചികിത്സയിലിരിക്കെ യുവതി മരിച്ചു. മുന്‍ ആറളം പഞ്ചായത്ത് മെമ്ബറും സി.പി.ഐ ആറളം ലോക്കല്‍ കമ്മിറ്റി അംഗവുമായ കീഴ്പ്പള്ളി വട്ടപ്പറമ്ബില് കെ.ബി.ഉത്തമന്റെ മകള്‍ ആതിര (19) ആണ് മരിച്ചത്.
പനി ബാധിച്ച് കഴിഞ്ഞ ദിവസംകീഴ്പ്പള്ളിപ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെങ്കിലും രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഇരിട്ടി താലൂക്ക് ആശുപത്രിയില്‍പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെയോടെ മരണമടയുകയായിരുന്നു.
മാതാവ് : സുജാത. സഹോദരങ്ങള്‍: അനുരാഗ്, ആദര്‍ശ്, ആരതി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലേക്ക് മാറ്റി.