അഴീക്കോട് പ്രവാസി സുന്നി കൂട്ടായ്മക്ക് പുതിയ നേതൃത്വം

വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയിൽ നിരവധി സേവന പ്രവർത്തനങ്ങൾ നടത്തുന്ന അഴീക്കോട് പ്രവാസി സുന്നി കൂട്ടായ്മക്ക് പുതിയ കമ്മറ്റി നിലവിൽ വന്നു. അഴീക്കോട് സർകിൾ പരിധിയിൽനിന്നും GCC രാജ്യങ്ങളിൽ ജോലിചെയ്യുന്ന എസ്.വൈ.എസ് പ്രവത്തകരുടെ കൂട്ടായ്മ ഇത് വരെ ജാതി മതഭേദമന്യേ നിരവധിപേർക്കാണ് സഹായങ്ങളെത്തിച്ചത്. സൂം ഓൺലൈനിൽ നടന്ന സംഗമം പ്രസിഡന്റ് നവാസ് ഹിമമി ഷാർജയുടെ അദ്ധ്യക്ഷതയിൽ മുജീബ് യു ബഹ്റൈൻ ഉൽഘാടനം ചെയ്തു. ഷാഹിർബഹ്റൈൻ പ്രവർത്തന റിപ്പോർട്ടും ഷാജഹാൻ ബഹ്റൈൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
എസ്.വൈ.എസ് അഴീക്കോട് സർക്ക്ൾ ജനറൽ സെക്രട്ടറി ഉബൈദ് വലിയപറമ്പ്, സാന്ത്വനം സെക്രട്ടറി സയീദ് പൊയ്തുംകടവ് എന്നിവർ ആശംസകൾ നേർന്നു.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന നസ്വീർ വലിയപറമ്പിന് യാത്രയയപ്പും സംഗമത്തിൽ വെച്ച് നൽകി

പുതിയ ഭാരവാഹികൾ
പ്രസിഡന്റ്: നവാസ് ഹിമമി പൊയ്തുംകടവ് (യു എ ഇ )
വൈ. പ്രസിഡന്റ്മാർ: 1)ഹുസ്സൻ കുഞ്ഞി ടി പി (ഖത്തർ)
2) ആസിഫ് പി പി (സൗദി)
3) അബ്ദുറഹ്മാൻ മുസ്ല്യാർ (യു എ ഇ )

ജന. സെക്രട്ടറി: ശാഹിർ ചക്കരപ്പാറ (ബഹ്റൈൻ)
ജോ. സെക്രട്ടറിമാർ:
1)മുജീബ് യു (ബഹ്റൈൻ)
2)ഫഹദ് പൂതപ്പാറ ( യു എ ഇ)
3)ഉമർ ഫാറൂഖ് ടി പി (യു എ ഇ)
4) നൗഫൽ പി പി (ഖത്തർ)

ഫൈനാൻസ് സെക്രട്ടറി: ഷാജഹാൻ യു.( ബഹ്റൈൻ)
അസി. ഫൈനാൻസ് സെക്രട്ടറി: ശകീബ് (ഖത്തർ )

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: