കണ്ണൂരിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്18 പേർക്ക്. 6 സി ഐ എസ് എഫ് ഉദ്യോഗസ്ഥർക്കും ,ഒരു വിമാനത്താവള ജീവനക്കാരനും

കണ്ണൂരിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്18 പേർക്ക്. 6 സി ഐ എസ് എഫ് ഉദ്യോഗസ്ഥർക്കും ,ഒരു വിമാനത്താവള ജീവനക്കാരനും രോഗബാധ രോഗബാധഉണ്ടായി. കോളയാട്, മയ്യിൽ, പെരളശ്ശേരി, പാനൂർ ,പിണറായി, തലശ്ശേരി, മുഴപ്പിലങ്ങാട്, തളിപ്പറമ്പ് ,പെരിങ്ങോം സ്വദേശികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

ആസാം തമിഴ്നാട് മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും കോഴിക്കോട് കോട്ടയം എറണാകുളം എന്നീ ജില്ലകളിൽ നിന്നും കണ്ണൂരിൽ തിരിച്ചെത്തിയ 6 സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞമാസം മുപ്പതാം തീയതി തിരിച്ചെത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞു വരികയാണ്.മുംബൈയിൽ നിന്നെത്തിയ ഒരു വിമാനത്താവള ഉദ്യോഗസ്ഥരും രോഗബാധ ഉണ്ടായി.

കോളയാട് സ്വദേശിയായ 31 വയസ്സുകാരനാണ് രോഗബാധ ഉണ്ടായത് ഇയാൾ കഴിഞ്ഞ മാസം ഇരുപത്തിനാലാം തീയതി ബഹറിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴിയാണ് നാട്ടിലെത്തിയത് ഇയാൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞുവരികയായിരുന്നു. 62 വയസ്സുകാരനാണ് മയ്യിലിൽ രോഗബാധ ഉണ്ടായത്.റിയാദിൽ നിന്നും കഴിഞ്ഞ മാസം പതിനൊന്നാം തീയ്യതി കണ്ണൂർ വിമാനത്താവളം വഴിയാണ് അദ്ദേഹം നാട്ടിൽ തിരിച്ചെത്തിയത്. ഇയാൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞുവരികയായിരുന്നു.

പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ 42 കാരൻ ആണ് രോഗ ബാധ സ്ഥിരീകരിച്ചത് ഇയാൾ ജൂൺ പതിനെട്ടാം തീയ്യതി കരിപ്പൂർ വിമാനത്താവളം വഴി ഷാർജയിൽ നിന്നും നാട്ടിലെത്തിവീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞുവരികയായിരുന്നു. പാനൂർ സ്വദേശികളായ രണ്ട് പേർക്കാണ് രോഗബാധ ഉണ്ടായത്. 43 വയസ്സുകാരനായ ഒരാൾ കഴിഞ്ഞ മാസം 19 ന് കരിപ്പൂർ വിമാനത്താവളം വഴി നാട്ടിൽ തിരിച്ചെത്തി.ഇയാൾ വീട്ടിൽനിരീക്ഷണത്തിൽ കഴിഞ്ഞുവരികയായിരുന്നു. ഖത്തറിൽ നിന്ന് കഴിഞ്ഞ മാസം 26 ന് പാനൂരിൽ തിരിച്ചെത്തിയ 34 വയസ്സുകാരനും പാനൂരിൽ രോഗബാധ ഉണ്ടായി.

മുഴപ്പിലങ്ങാട് സ്വദേശികളായ ഒരു സ്ത്രീക്കും പുരുഷനും രോഗബാധ ഉണ്ടായി. കഴിഞ്ഞമാസം 26നും , 19നും തീയതി യുമായി കണ്ണൂർ വിമാനത്താവളം വഴി നാട്ടിൽ തിരിച്ചെത്തിയവർക്കാണ് മുഴപ്പിലങ്ങാട് രോഗബാധ ഉണ്ടായത്.ഇവർ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞുവരികയായിരുന്നു. തലശ്ശേരിയിൽ 28 വയസ്സുള്ള സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞ മാസം 24ന് കണ്ണൂർ വിമാനത്താവളം വഴിയാണ്‌ ഇവർ നാട്ടിൽ തിരിച്ചെത്തിയത്.

തളിപ്പറമ്പ് സ്വദേശിയായ 42 വയസുകാരനാണ് രോഗബാധ ഉണ്ടായത്. ഇദ്ദേഹം കണ്ണൂർ വിമാനത്താവളം വഴി കഴിഞ്ഞമാസം 30ന് നാട്ടിലെത്തിയത്. ഇയാൾ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞുവരികയായിരുന്നു. 36 വയസ്സുകാരനാണ് പെരിങ്ങോത്ത് രോഗ ബാധ സ്ഥിരീകരിച്ചത്. ഡൽഹിയിൽ നിന്നും കഴിഞ്ഞ 21 ന് നാട്ടിൽ തിരിച്ചെത്തി നിരീക്ഷണത്തിൽ കഴിഞ്ഞുവരികയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: