പറശിനിക്കടവ് പുഴയിൽ നിന്ന് അനധികൃതമായി മണൽ കടത്തുകയായിരുന്ന മിനി ലോറി മയ്യിൽ പോലീസ് പിടികൂടി

മയ്യിൽ : പറശിനിക്കടവ് പുഴയിൽ നിന്ന് അന ധികൃതമായി മണൽ കടത്തുകയായിരുന്ന മിനി ലോറി മയ്യിൽ പോലീസ് പിടികൂടി . സിഐ ഷാജി പട്ടേരി , എസ്ഐ വി.ആർ. വിനീഷ് എന്നിവ രുടെ നേതൃത്വത്തിൽ ഇന്നു പുലർച്ചെ നാലരയോടെ പറശിനി റോഡിൽ വച്ചാണ് ലോറി പിടികൂടിയത് . പോലീസ് സംഘത്തെ കണ്ടവർ ലോറി നിർത്തി ഓടി രക്ഷപ്പെട്ടു . അരിമ്പ്രയിലെ ഒരു വീട്ടിൽ മണൽ ഇറക്കിയ ശേഷം വീണ്ടും മണലുമായി വരുന്നതിനിടെയാണ് പോലീസ് എത്തിയത് . ഡ്രൈവറെ തിരിച്ചറിഞ്ഞതായും ഇയാൾക്കായി അന്വേഷണം തുടങ്ങിയതായും പോലീസ് പറഞ്ഞു . മണൽ ഇറക്കിയ അരിമ്പ്രയിലെ വീട്ടുടമ യ്ക്കെതിരേയും കേസെടുക്കും . ലോറിയും 100 അടി മണലും കസ്റ്റഡിയിലെടുത്തു . ലോറിയുടെ നമ്പർ വ്യാജമാണ് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: