തുണി സഞ്ചി വിതരണം ഉദ്ഘാടനം ചെയ്തു

അഴിയൂർ: ജുലൈ 3 അന്തർ ദേശീയ പ്ലാസ്റ്റിക്ക് കവർ വിമുക്ത ദിനത്തിൽ ജൂലായ് 3 ന് അഴിയൂരിൽ ബീറ്റ്സ് ഓഫ് അഴിയൂർ വിതരണം ചെയ്യുന്ന തുണി സഞ്ചി പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, ഫാമിലി സൂപ്പർ മാർക്കറ്റ് ഉടമ അസ്സുവിന് നൽകി കൊണ്ട് ഉൽഘാടനം ചെയ്യുതു.പഞ്ചായത്ത് സെക്രട്ടറിയും ബീറ്റ്സ് ഓഫ് അഴിയുർ ഭരവാഹിക്കളായ അബുബക്കർ കൈതാൽ, അൻഫീർ, ഷിഹാബ്, ജവാദ് എന്നിവർ പൊതുജനങ്ങൾക്ക് ബോധവൽക്കരണം നടത്തി കവർ വിതരണം ചെയ്തു.

മാർക്കറ്റ്, പൊതു സ്ഥലങ്ങൾ എന്നിവിടങളിൽ പ്ലാസ്റ്റിക്ക് കവർ ഉപയോഗിക്കുന്നവരെ കണ്ടെത്തി അവർക്ക് 12 രൂപ വില വരുന്ന തുണി സഞ്ചി സൗജന്യമായാണ് നൽകിയത്.2000 തുണി സഞ്ചികളാണ് ഇങ്ങിനെ വിതരണം ചെയ്യുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: