ജോലിക്കിടെ വീണ് പരിക്കേറ്റ നിർമ്മാണ തൊഴിലാളി മരണപെട്ടു

പയ്യന്നൂർ : വീട് നിർമ്മാണ പ്രവത്തിക്കിടെ അബദ്ധത്തിൽ തെന്നി വീണ് ഗുരുതരമായി പരിക്കേറ്റ നിർമ്മാണ തൊഴിലാളി മരിച്ചു ആലപ്പടമ്പ് വടവന്നൂർ കാനത്തെ പരേതനായകല്ലത്ത്പുരയിൽ രാമൻ – മാണിയാടൻ മാധവി ദമ്പതികളുടെ മകൻ മാണിയാടൻ വിജയനാ ( 57 ) ണ് മരണപ്പെട്ടത് . കഴിഞ്ഞ മാസം 19 ന് രാവിലെ പാടിയോട്ടുചാലിൽ വീടു നിർമ്മാണ ജോലിക്കിടെ സൺഷെഡിൽ നിന്നും അബദ്ധത്തിൽ വീഴുകയായിരുന്നു . കൂടെ ജോലി ചെയ്യുന്നവരും പരിസരവാസികളും ചേർന്ന് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രി യിൽ തീവ്രപരിചരണ വിഭാഗ ത്തിൽ പ്രവേശിപ്പിക്കു കയായി രുന്നു ചികിത്സക്കിടെ ഇന്നലെ രാതി പന്ത്രണ്ട് മണിയോടെ മരണപ്പെടു കയായിരുന്നു . ഭാര്യ : പ്രമീള ( കണ്ടോത്ത് ) മകൾ ദിവ്യ , മരുമകൻ രജിത് ( തൃക്കരിപ്പൂർ സഹോദരങ്ങൾ : കാർത്യായനി നാരായണൻ ,, ദാമോദരൻ സു കുമാരൻ , രാധാമണി .പരിങ്ങോം പോലീസ്മൃതദേഹം ഇൻ ക്വസ്റ്റ് നടത്തി .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: