ഇന്ത്യയില്‍ രോഗവ്യാപനം രൂക്ഷമാവുന്നു ;24 മണിക്കൂറിനിടെ 20,000 ത്തിലധികം കോവിഡ്

കോവിഡ് 19 രോഗവ്യാപനം ഇന്ത്യയില്‍ രൂക്ഷമാവുന്നു. പ്രതിദിനമുള്ള കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 20,903 പേര്‍ക്ക് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

കോവിഡ് രോഗബാധമൂലം മരിച്ചവരുടെ എണ്ണം 18,213 ആയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി

രാജ്യത്ത് ഇതുവരെ 6,25,544 പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 3,79,892 പേര്‍ രോഗമുക്തിനേടി. 2,27,439 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: