ബസ്സുകൾ അണുവിമുക്തമാക്കൽ പരിപാടിക്ക് തുടക്കമായി

8 / 100

ഇരിട്ടി : ബസ്സുകൾ അണുമുക്തമാക്കുന്ന പരിപാടിയുടെ ഇരിട്ടി താലൂക്ക് തല ഉദ്‌ഘാടനം നഗരസഭ ചെയർമാൻ പി പി അശോകൻ നിർവഹിച്ചു. മോട്ടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തിലാണ് ഇരിട്ടി താലൂക്ക് പരിധിയിലെ ഇരിട്ടി, മട്ടന്നൂർ ബസ് സ്റ്റാൻഡ് കളിലെ ബസുകൾ മുഴുവൻ അണുമുക്തമാകുന്നത്.

പൊതു ഗതാഗതം സുഖമമാക്കാൻ സ്വകാര്യ ബസുകളിൽ ആളുകൾ കയറുമ്പോൾ കോവിഡ് 19 വൈറസ് ബാധ പകരാതിരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് മോട്ടോർവാഹനവകുപ്പ് കേരളത്തിലുടനീളം ബസ്സുകളിൽ അണുവിമുക്തമാക്കുന്ന പരിപാടി ആരംഭിച്ചത് .

എല്ലാ ദിവസങ്ങളിലും വൈകിട്ടാണ് ബസുകളിൽ അണുനശീകരണം നടത്തുക . ഇതിനായി പ്രത്യേക സ്ക്വാഡുകളെ മോട്ടോർവാഹനവകുപ്പ് നിയോഗിച്ചു കഴിഞ്ഞതായി ഇരിട്ടി ജോയിൻറ് ആർടിഒ ഡാനിയൽ സ്റ്റീഫൻ പറഞ്ഞു.

ഇരിട്ടി ബസ് സ്റ്റാൻഡിൽ നടന്ന ഉദ്ഘാടനപരിപാടിയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി. രാജീവ് ,അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി .പി. ശ്രീജേഷ് നഗരസഭാ കൗൺസിലർ വി. സുരേഷ് തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: