കോതമംഗലത്ത് റബ്ബര്‍ തോട്ടത്തില്‍ അറുപതുകാരി മരിച്ച നിലയില്‍; കൊലപാതകമെന്ന് പൊലീസ്

എറണാകുളം കോതമംഗലത്ത് അറുപതുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. വടാട്ടുപാറ സ്വദേശി മേരിയെയാണ് വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടമ്ബുഴ പൊലീസ് അന്വേഷണം തുടങ്ങി. കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
രാവിലെ റബര്‍ തോട്ടത്തില്‍ പോയ മേരി തിരികെ എത്താതിരുന്നതോടെ ഭര്‍ത്താവ് മാത്യു അന്വേഷിച്ചിറങ്ങിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തിന്‍റെ കഴുത്തില്‍ ആഴത്തില്‍ രണ്ട് മുറിവുകളുണ്ട്. മേരിയുടെ ആഭരണങ്ങളൊന്നും നഷ്ടമാകാത്തതിനാല്‍ മോഷണശ്രമം ഉണ്ടായിട്ടില്ലെന്നാണ് നിഗമനം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: