തിരുവനന്തപുരത്ത് കെ എസ് യു മാർച്ചിൽ സംഘർഷം

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരേ കെഎസ്‌യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. നിരവധി പ്രവര്‍ത്തകര്‍ക്ക് ലാത്തിയടിയേറ്റു. സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തതിന് പിന്നാലെയായിരുന്നു സംഘര്‍ഷം. മാര്‍ച്ച്‌ ബാരിക്കേഡ് ഉപയോഗിച്ച്‌ പോലീസ് തടഞ്ഞു. എന്നാല്‍ സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്തിന്‍റെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാര്‍ പോലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയത്.പോലീസ് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ആദ്യ ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാതെ പോലീസിന് നേരെ കല്ലെറിഞ്ഞതോടെ കണ്ണീര്‍വാതകം പ്രയോഗിച്ച്‌ ലാത്തിവീശുകയായിരുന്നു. നിരവധി പ്രവര്‍ത്തകര്‍ക്ക് പോലീസ് നടപടിയില്‍ പരിക്കേറ്റിട്ടുണ്ട്. ഇതിനിടെ പോലീസ് വാഹനത്തിന് മുകളില്‍ കയറി പ്രതിഷേധക്കാര്‍ കല്ലേറ് നടത്തി. സ്ഥലത്ത് അരമണിക്കൂറോളം സംഘര്‍ഷാവസ്ഥ നിലനിന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: