നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്‌; സംഘര്‍ഷം

കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ജില്ലാ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഒരു പ്രവര്‍ത്തകന്‍റെ തലയ്ക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കസ്റ്റഡി മരണവുമായി ബന്ധമുള്ള മുഴുവന്‍ പോലീസുകാരെയും കേസില്‍ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസ് മാര്‍ച്ച്‌. സ്റ്റേഷന് മുന്നില്‍ ബാരിക്കേഡ് ഉപയോഗിച്ച്‌ പോലീസ് മാര്‍ച്ച്‌ തടഞ്ഞതോടെയാണ് സംഘര്‍ഷത്തിന് തുടക്കം. തുടര്‍ന്നാണ് ഉന്തും തള്ളുമുണ്ടായത്. പോലീസ് സംയമനം പാലിച്ചു. ഇതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിന് നേരെ ചീമുട്ട എറിഞ്ഞു.പോലീസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് നെടുങ്കണ്ടം നഗരത്തില്‍ പ്രകടനം നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: