പരുക്ക് വലതു കാല്മുട്ടില്; ശസ്ത്രക്രിയ ഇടതുകാലില്

തിരുവനന്തപുരം: 12 വയസുകാരിക്കു പരുക്കേറ്റത് വലതു കാല്മുട്ടില്; ശസ്ത്രക്രിയ ചെയ്തത്

ഇടതു കാല്മുട്ടില്! തിരുവനന്തപുരം ജീജി ആശുപത്രിയിലാണു സംഭവം.
ശസ്ത്രക്രിയ ചെയ്തത് കാലു മാറിയാണെന്ന് കുട്ടി തന്നെയാണ് മാതാവിനെ അറിയിച്ചത്. ഡോക്ടറോടു പറഞ്ഞപ്പോള് അബദ്ധം പറ്റിയതാണെന്നായിരുന്നു മറുപടി. പോലീസിനെ വിവരമറിയിച്ചെങ്കിലും സൗജന്യ തുടര് ചികിത്സയും ഭാവി ചികിത്സയും ഉറപ്പു നല്കി ആശുപത്രി തടിയൂരി.
കാല്മുട്ട് കസേരയില് ഇടിച്ചാണ് മാലദ്വീപില്നിന്നുള്ള മറിയം ഹംദയുടെ വലതു കാല്മുട്ടിനു പരുക്കേറ്റത്. ഞായറാഴ്ച രാത്രിയിലായിരുന്നു ശസ്ത്രക്രിയ. കുട്ടിയുടെ പിതാവ് മാലി സ്വദേശിയും മാതാവ് മലയാളിയുമാണ്.
പോലീസ് ഇടപെട്ടതോടെയാണ് ആശുപത്രി അധികൃതര് സൗജന്യചികിത്സ വാഗ്ദാനം ചെയ്തത്. അതോടെ, പരാതിയില്ലെന്ന് ബന്ധുക്കള് പറഞ്ഞു.

error: Content is protected !!
%d bloggers like this: