പോലീസ് ക്യാമ്പസിൽ കയറി SFI ക്കാരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് SFI ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏച്ചൂർ നളന്ദ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
സഖാവ് അഭിമന്യൂവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് SFl ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് നടത്താൻ അനുവദിക്കാത്ത ഏച്ചൂർ നളന്ദ കോളേജിലെ മാനേജ്മെന്റിന്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടിനെതിരെയും, സംഘടനാ സ്വാതന്ത്രം നിഷേധിച്ച നടപടിക്കെതിരെയും Slബിജുവിന്റെ നേതൃത്വത്തിൽ പോലിസിനെ ഉപയോഗിച്ച് ക്യാമ്പസിനകത്തേക്ക് കയറി വിദ്യാർത്ഥികളെ മർദ്ദിച്ചതിലും പ്രതിഷേധിച്ച് എസ് എഫ് ഐ അഞ്ചരക്കണ്ടി ഏരിയാക്കമ്മിറ്റി കോളേജിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.ഏച്ചൂരിൽ നിന്നും ആരംഭിച്ച മാർച്ച് SFI ജില്ലാ സെക്രട്ടറി എ.പി അൻവീർ ഉദ്ഘാടനം ചെയ്തു.അഞ്ചരക്കണ്ടി ഏരിയാ സെക്രട്ടറി ജിഷ്ണു രമേശ് സ്വാഗതം പറഞ്ഞു. ഏരിയാ പ്രസിഡന്റ് ഷിജിൽ കെ.വി അദ്ധ്യക്ഷനായി ജില്ലാ പ്രസിഡന്റ് ഷിബിൻ കാനായി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഫാസിൽ, ഇ.കെ ദൃശ്യ, ഏരിയാ കമ്മിറ്റി അംഗങ്ങളായ , റിജിൽ പി, ഷംജിത്ത് കെ.വി, കെ എം രസിൽ രാജ് ,അർജൂൻ നിമിഷ കെ വി എന്നിവർ സംസാരിച്ചു.