റോഡിന്റെ അരിക് ഇടിഞ്ഞ് ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു

ഇരിട്ടി : പയഞ്ചേരി മുക്കിൽ കലുങ്ക് നിർമ്മാണത്തിന്റെ ഭാഗമായി പുതുതായി നിർമ്മിച്ച റോഡിന്റെ അരിക് ഇടിഞ്ഞ് ടിപ്പർലോറി തോട്ടിലേക്ക് മറിഞ്ഞു. ഇതുമൂലം മണിക്കൂറുകളോളം ഇരിട്ടി – പേരാവൂർ റോഡിൽ ഗതാഗതം സ്തംഭിച്ചു.
ബുധനാഴ്ച വൈകുന്നേരം 5 മണിയോടെ ആയിരുന്നു അപകടം. മഴക്കാലത്ത് സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടുന്ന ഇരിട്ടി – പേരാവൂർ റോഡിൽ പയഞ്ചേരി മുക്കിൽ റോഡ് ഉയർത്തൽ പ്രവർത്തി നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി ഇവിടെ പുതുതായി കലുങ്ക് നിർമ്മിച്ച് വരികയാണ്. വാഹനങ്ങൾക്ക് കടന്നു പോകുവാനായി കലുങ്കിനോട് ചേർന്ന് നിർമ്മിച്ച റോഡിന്റെ അരിക് ഇടിഞ്ഞാണ് അപകടം . ക്വാറിയിൽ നിന്നും കരിങ്കല്ലുമായി ക്രഷറിലേക്ക് പോവുകയായിരുന്ന ടോറസ് ലോറിയാണ് തോട്ടിലേക്ക് മറിഞ്ഞത്. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: