യു.എ.ഇയിൽ നിന്ന്​ അഴീക്കോട് മണ്ഡലം കെ.എം.സി.സി  യുടെ ചാർട്ടഡ് വിമാനം പറന്നുയർന്നു

ഏറെ കാത്തിരിപ്പിന്ന് ശേഷം യു.എ.ഇയിൽ നിന്ന് കേരളത്തിലേക്ക് ആദ്യ ചാർേട്ടഡ് വിമാനം   കെ.എം.സി.സി അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ഇന്ന് (ബുധൻ)വൈകീട്ട് 6:30 ന് റാസൽഖൈമയിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് പറന്നുയർന്നു .159 ഓളം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത് .

ഇന്നലെ 159 യാത്രക്കാരുമായി റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോടിന് പുറപ്പെടേണ്ടിയിരുന്ന കെ.എം.സി.സിയുടെ ചാര്‍ട്ടേഡ് വിമാനത്തിന് അനുമതി ലഭിക്കാതിരുന്നതിനത്തെുടര്‍ന്ന് യാത്ര മുടങ്ങിയിരുന്നു കെ.എം.സി.സി ഷാര്‍ജ അഴീക്കോട് മണ്ഡലം ഏര്‍പ്പെടുത്തിയ സര്‍വീസാണ് മുടങ്ങിയത്. ഇതോടെ, ഉച്ചക്ക് രണ്ട് മണി മുതൽ വിമാനത്താവളത്തിൽ കാത്തിരുന്ന യാത്രക്കാരെ രാത്രി ഒമ്പതോടെ ഹോട്ടലിലേക്ക് മാറ്റിയിരുന്നു .

ഇതിൽ പോകേണ്ട യാത്രക്കാരെയാണ് സാങ്കേതിക പ്രശ്നം ഒഴിവാക്കി ഇന്ന് യാത്ര പുറപ്പെട്ടത് .

ലോക്ഡൗൺ തുടങ്ങിയ മാർച്ച് 22മുതൽ നാട്ടിലേക്ക് പോകാനാവാതെ കുടുങ്ങിപ്പോയ പതിനായിരക്കണക്കിന് മനുഷ്യരാണ് എംബസിയിലും കോൺസുലേറ്റിലും നോർക്കയിലും പേര് രജിസ്റ്റർ ചെയ്ത് വിമാനത്തിൽ ഉൗഴം കിട്ടുന്നതിന് വിളിയും കാത്തിരിക്കുന്നത്. ചികിത്സ മുടങ്ങിയവർ, ജോലി നഷ്ടപ്പെട്ടവർ, സന്ദർശക വിസയിലെത്തി ജോലി ലഭിക്കാതെ തിരിക്കേണ്ടവർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ആളുകൾ കാത്തു നിൽക്കെ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിമാനങ്ങൾ അപര്യാപ്തമാണ്. 

ഇൗ അവസരത്തിലാണ് ചാർേട്ടഡ് വിമാനങ്ങൾ പറത്തുവാൻ സ്ഥാപനങ്ങളും സംഘടനകളും അപേക്ഷ നൽകിയത്. നിരവധി അപേക്ഷകൾ സമർപ്പിക്കപ്പെെട്ടങ്കിലും രണ്ട് വിമാനങ്ങൾക്ക് മാത്രമാണ് ആദ്യഘട്ടത്തിൽ അനുമതി കിട്ടിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: