കേരളത്തിൽ 82 പേർക്ക് കൂടി കോവിഡ്; കണ്ണൂരിൽ 2 പേർക്ക്

സംസ്ഥാനത്ത് 82 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 പേർ രോഗമുക്തി നേടി. 5 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം-14, മലപ്പുറം-11, ഇടുക്കി-9, കോട്ടയം-8, ആലപ്പുഴ, കോഴിക്കോട് -7 വീതം, പാലക്കാട്, കൊല്ലം, എറണാകുളം- 5 വീതം, തൃശൂർ-4, കാസർകോട്-3, കണ്ണൂർ, പത്തനംതിട്ട-2 വീതം.

1494 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്, അതിൽ 632 പേർ നിലവിൽ ചികിത്‌സയിൽ. സംസ്ഥാനത്താകെ 1,60,304 പേർ നിരീക്ഷണത്തിൽ.

1440 പേർ ഇതിൽ ആശുപത്രിയിൽ. 1,58,861 പേർ വീട്/ഇൻസ്റ്റിറ്റിയൂഷൻ ക്വാറൻൈറയിനിൽ. ഇന്ന് 241 പേരെ ആശുപത്രിയിലാക്കി. ഇതുവരെ പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ: 73,712. ഇതിൽ 69,606 എണ്ണം രോഗബാധയില്ല എന്ന് ഫലം ലഭിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: