മാട്ടൂലിൽ കുഞ്ഞിന് സുഖമില്ലാത്തതറിഞ്ഞു വീട്ടിലേക്ക് പുറപ്പെട്ട ഉപ്പ കാറപകടത്തിൽ മരിച്ചു;‌ ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞും മരിച്ചു, ദാരുണം

തന്റെ കുട്ടിക്ക്‌ സുഖമില്ലെന്നറിഞ്ഞു ആശുപത്രിയിലേക്ക് പോകാൻ വെപ്രാളത്തിൽ വീട്ടിലെക്ക്‌‌ പുറപ്പെട്ട ഉപ്പ കാറപകടത്തിൽ പെട്ട്‌ മരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞും ‌ മരിച്ചു. മാട്ടൂൽ സൗത്ത് ഒതയാർക്കം ക്ലബ്ബിന് സമീപം താമസിക്കുന്ന ബിലാലും കുഞ്ഞുമാണ് മരണപ്പെട്ടത്. മാട്ടൂൽ ബിരിയാണി റോഡിൽ കാർ തെങ്ങിലിടിച്ച് റോഡിലേക്ക് മറിഞ്ഞായിരുന്നു അപകടം.

ഇന്നലെ രാവിലെ 9 30 ഓടു കൂടിയാണ് അപകടം നടന്നത്. മാട്ടൂൽ പഴയങ്ങാടി റോഡിൽ നിന്നും ബിരിയാണി റോഡിലേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാർ തെങ്ങിൽ ഇടിച്ച് തോട്ടിലേക്കു മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാൾ പരിയാരം ഗവ. മെഡിക്കൽ കോളേജിൽ വെച്ചാണ് മരണപ്പെട്ടത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: