നെല്ലിക്കുറ്റി സെന്റ്. അഗസത്യൻസ് ഹൈസ്കൂളിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

നെല്ലിക്കുറ്റി: നെല്ലിക്കുറ്റി സെന്റ്. അഗസത്യൻസ് ഹൈസ്കൂളിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ കേരളോദയ വായനശാല അനുമോദിക്കുകയും പുരസ്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. സ്കൂൾ മാനേജർ റവ ഫാദർ തോമസ് കൂനാനിക്കൽചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഏരുവേശി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സോജൻ കാരമായിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്റ്റസ് മേഴ്സി ടീച്ചർ വായനശാല സെക്രട്ടറി സൈജു ഇലവുങ്കൽ എന്നിവർ സംസാരിച്ചു.

error: Content is protected !!
%d bloggers like this: