നിപ്പ: തലശ്ശേരിയിൽ സ്കൂളുകൾ തുറക്കുന്നതു 12 വരെ നീട്ടിയെന്നത് വ്യാജ സന്ദേശം; സ്കൂൾ അഞ്ചിനു തന്നെ തുറക്കും വിദ്യാഭ്യാസ വകുപ്പ്

കണ്ണൂർ: തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ സ്കൂൾ തുറക്കുന്നതു 12 വരെ നീട്ടിയെന്നത് വ്യാജ സന്ദേശമാണെന്നു വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ വൽസല അറിയിച്ചു. ജൂൺ അഞ്ചിനു സ്കൂൾ

തുറക്കാനാണു തീരുമാനം. അതിൽ മാറ്റം വരുത്തിയിട്ടില്ലെന്നും ഡിഡിഇ അറിയിച്ചു. നിപ്പ വൈറസ് ഭീതിയെ തുടർന്നു മാഹി പ്രദേശത്ത് സ്കൂൾ തുറക്കുന്നത് 12 വരെ നീട്ടിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണു തലശ്ശേരിയിലും സ്കൂൾ തുറക്കുന്നതു 12 വരെ നീട്ടിയെന്നു സമൂഹമാധ്യമങ്ങളിൽ സന്ദേശം പ്രചരിച്ചത്. ഇതേ തുടർന്നാണു സന്ദേശം വ്യാജമാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്. ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ വിദ്യാഭ്യാസ വകുപ്പ് അധികൃതരും കലക്ടർ മീർ മുഹമ്മദ് അലിയും നാളെ ചർച്ച നടത്തുന്നുണ്ട്

error: Content is protected !!
%d bloggers like this: