റഷ്യയിൽ നടക്കുന്ന ഈ ലോക കപ്പിലും പെരിങ്ങത്തൂരിന്റെ സ്വന്തം നൗഷാദ് മാഷുണ്ട്

റഷ്യയിൽ നടക്കുന്ന 2018 ഫിഫ ലോക കപ്പിലും NAM ഹയർ സെക്കണ്ടറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ പി കെ നൗഷാദ് മീഡിയ&കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ സേവന നിരതനാവും. കഴിഞ്ഞ രണ്ട് വേൾഡ് കപ്പിലും(സൗത്താഫ്രിക്ക ബ്രസീൽ ) പങ്കെടുത്ത അനുഭവങ്ങൾ നൽകുന്ന തികഞ്ഞ ആത്മാവിശ്വാസവുമായാണ് ഈ വർഷത്തെ യാത്ര. കടുത്ത ഫുട് ബോൾ പ്രേമിയായ നൗഷാദിന് ഒരംഗീകാരമായാണ് മൂന്നാം തവണയും ഈ സുവർണാവസരം വന്നു ചേർന്നിരിക്കുന്നത്. നിലവിൽ ഐ എസ് എൽ ഓപ്പറേഷൻ മാനേജർ കൂടിയായ നൗഷാദ് സംഘാടന മികവ് കൊണ്ടും ശ്രദ്ധേയനാണ്. നാട്ടിലെ രാഷ്ട്രീയ സാമൂഹ്യ വിദ്യാഭ്യാസ രംഗങ്ങളിലും ജീവ കാരുണ്യ പ്രവർത്തനങ്ങളിലും നിറ സാനിധ്യമായ നൗഷാദിന്റെ അർപ്പണ മനോഭാവം മാതൃകാപരവും ശ്ലാഘനീയവുമാണ്.

%d bloggers like this: