കെവിന്റെ മരണം വെള്ളം ഉള്ളില്‍ ചെന്ന് തന്നെയാണെന്ന് അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്:മുക്കി കൊന്നതാണോ എന്നതറിയാന്‍ രാസപരിശോധന ഫലം വേണ്ടിവരും

കെവിന്റെ മരണം വെള്ളം ഉള്ളില്‍ ചെന്ന് തന്നെയാണെന്ന് അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം നിര്‍ണ്ണായകമാകും. രക്ഷപ്പെട്ട് ഓടവേ

കെവിന്‍ വെള്ളത്തില്‍ വീണതാണെന്ന് പ്രതികള്‍ പറയുമ്പോഴും മുക്കി കൊന്നതാണോ എന്നതറിയാന്‍ രാസപരിശോധന ഫലം വേണ്ടിവരും. അതേസമയം കെവിന്റേത് ദുരഭിമാന കൊല തന്നെയാണെന്ന് നീനു പൊലീസിന് മൊഴി നല്കി.

പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക വിവരങ്ങളില്‍ കെവിന്റെ മരണം മുങ്ങി മരണമാണെന്ന് സൂചിപ്പിച്ചിരുന്നു. ഇത് സ്ഥിരീകരിക്കുന്ന അന്തിമ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. എന്നാല്‍ മുങ്ങിമരിച്ചതാണോ മുക്കി കൊന്നതാണോ എന്നറിയാന്‍ ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലം ലഭിക്കണം. കെവിന്റെ ശരീരത്തിലേറ്റ പതിനാല് മുറിവുകള്‍ മരണത്തിന് കാരണമായിട്ടില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. മുങ്ങിമരണമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തില്‍ അന്വേഷണ സംഘം മെഡിക്കല്‍ ബോര്‍ഡിന്റെ അഭിപ്രായം
തേടും. അതിന് ശേഷമേ മറ്റ് നടപടികളിലേക്ക് കടക്കുകയുള്ളു.
അതേസമയം കെവിന്റെ മരണം ദുരഭിമാനകൊലയാണെന്ന് നീനു മൊഴി പൊലീസിന് മൊഴി നല്കി. കെവിന്റെ സാമ്പത്തിക ചുറ്റുപാടാണ്
എതിര്‍പ്പിനുള്ള പ്രധാന കാരണം. കൂടാതെ ജാതിയെ ചൊല്ലിയും വീട്ടുകാര്‍ എതിര്‍പ്പ് ഉണ്ടായിരുന്നു. ബന്ധത്തില്‍ നിന്നും പിന്‍മാറാതിരുന്നതിനാലാകാം തട്ടിക്കൊണ്ട് പോയി അപായപ്പെടുത്തിയതെന്നും നീനു മൊഴി നല്കിയിട്ടുണ്ട്.
മെഡിക്കൽ ബോർഡിന്റെ അഭിപ്രായം അന്വേഷണ സംഘം തേടും

error: Content is protected !!
%d bloggers like this: