നിപ വൈറസിന്റെ വ്യാപനം തടയാന്‍ അബൂദബിയിലെ ആശുപത്രിയില്‍ നിന്ന് കേരളത്തിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ചു

നിപ വൈറസിന്റെ വ്യാപനം തടയാന്‍ അബൂദബിയിലെ ആശുപത്രിയില്‍ നിന്ന് കേരളത്തിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ചു. അബൂദബിയിലെ വിപിഎസ് ഹെല്‍ത്ത് കെയറാണ് പ്രത്യേകം

ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ ഉപകരണങ്ങള്‍ കോഴിക്കോട് എത്തിച്ചത്. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ആഹ്വാനമനുസരിച്ചാണ് മെഡിക്കല്‍ ഉപകരണങ്ങള്‍ കോഴിക്കോട്ടെത്തിച്ചതെന്ന് വിപിഎസ് ഹെല്‍ത്ത് കെയര്‍ സി.എം.ഡി ഡോ. ഷംസീര്‍ വയലില്‍ പറഞ്ഞു.
ഉന്നത നിലവാരമുള്ള എന്‍ 95 മാസ്കുകള്‍, മൂന്ന് പാളികളുള്ള പ്രത്യേക മാസ്കുകള്‍, മൃതദേഹം പൊതിയുന്ന ബാഗുകള്‍, എന്‍ 95 സവിശേഷതയുള്ള പി.പി.ഇ കിറ്റുകള്‍ എന്നിവയാണ് ആദ്യബാച്ചിലുള്ളത്. ഉപകരണങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുഖേന മെഡിക്കല്‍ കോളജിന് കൈമാറി. വൈറസ് വ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാറും, ആരോഗ്യവകുപ്പ് അധികൃതരും പുലര്‍ത്തുന്ന ജാഗ്രത പ്രശംസനീയമാണെന്ന് ഡോ. ഷംസീര്‍ പറഞ്ഞു.
നിപ വൈറസ് ഭീഷണി ഇല്ലാതാക്കാന്‍ സംസ്ഥാന സര്‍ക്കാറുമായുള്ള സഹകരണം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

%d bloggers like this: